കാഞ്ഞങ്ങാട്: സാമൂഹിക വിരുദ്ധ ശല്യം; റെയില്‍ പാളങ്ങളില്‍ പരിശോധന,

കാഞ്ഞങ്ങാട് :റെയില്‍ പാളങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇന്നലെ പൊലീസ് നടത്തിയ വ്യാപക പരിശോധനയില്‍ നിരവധി പേരെ കസ്റ്റഡിയിലെടുത്തു.

റെയില്‍വേ ട്രാക്കും പരിസരങ്ങളിലും സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായര്‍ ഹോസ്ദുര്‍ഗ് ഇൻസ്പെക്ടര്‍ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തില്‍ ബീറ്റ് പട്രോളിങ് നടത്തി. 

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷൻ മുതല്‍ പടന്നക്കാട് വരെ സാമൂഹിക വിരുദ്ധര്‍ കൂടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ ജനങ്ങളെ ബോധവത്കരിച്ചു. സംശയം തോന്നിയവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, ഇന്നലെരാവിലെ ആരംഭിച്ച പരിശോധന വൈകീട്ട് വരെ തുടര്‍ന്നു.

ചിത്താരി വരെ ട്രാക്കുകളില്‍ ഉച്ചക്ക് ശേഷം പരിശോധന തുടര്‍ന്നു. പല ഭാഗങ്ങളിലും പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. ബീറ്റിന്റെ ഭാഗമായി മേഖലയിലെ വിദ്യാലയങ്ങളും സ്ഥാപനങ്ങളും വീടുകളും സന്ദര്‍ശിച്ച്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. 

സംശയാസ്പദമായി റെയില്‍വേ പാളങ്ങളിലും പരിസരങ്ങളിലും കാണുന്നവര്‍ക്കെതിരെനടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ പട്രോളിങ് ശക്തമാക്കുമെന്നും ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !