മിക്ക പച്ചക്കറികളും നാം തൊലി കളഞ്ഞാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ പച്ചക്കറികളുടെ തൊലിയില്‍ ധാരാളം ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല.
പച്ചക്കറികളുടെ തൊലിയില്‍ പലപ്പോഴും ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.അതുകൊണ്ട് തന്നെ തൊലികളയാൻ പാടില്ലാത്ത ചില പച്ചക്കറികളെ പരിചയപെടാംഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിന്റെ തൊലി ഫൈബറിനാല്‍ സമ്ബന്നമാണ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്ബന്നമായ ഉറവിടമാണ്. അവയില്‍ മാംസത്തേക്കാള്‍ കൂടുതല്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും പേശികളുടെ പ്രവര്‍ത്തനത്തിനും ആവശ്യമാണ്. ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.
വെള്ളരിക്ക
വെള്ളരിയുടെ തൊലിയില്‍ വിറ്റാമിനുകളും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. സാലഡ് ഉണ്ടാക്കുമ്പോള്‍ വെള്ളരി തൊലി കളയാതെ തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക.
വഴുതനങ്ങ
മസ്തിഷ്ക കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന നാസുനിൻ എന്ന ശക്തമായ ആന്റിഓക്സിഡന്റിന്റെ സമ്പന്നമായ ഉറവിടമാണ് വഴുതനങ്ങയുടെ തൊലി. ഇത് ദഹനത്തെ സഹായിക്കുകയും വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
കാരറ്റ്
കാരറ്റിന്റെ തൊലി സുരക്ഷിതമാണ്. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിൻ സി, ബി 3, ഡയറ്ററി ഫൈബര്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പോഷകങ്ങള്‍ കാരറ്റില്‍ അടങ്ങിയിട്ടുണ്ട്..
ഈ പോഷകങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ചര്‍മ്മവും കാഴ്ചശക്തിയും നിലനിര്‍ത്തുന്നതിനും പ്രധാവ പങ്കാണ് വഹിക്കുന്നത്. കാരറ്റിന് ഓറഞ്ച് നിറം നല്കുന്ന ബീറ്റാ കരോട്ടിൻ ഉള്ളടക്കം മെച്ചപ്പെട്ട ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.