ക്യൂബസ് എന്റര്ടെയ്ൻമെന്റ് ബാനറില്‍ നിര്‍മ്മാണം നീഫ് അദേനി, പ്രദീപ് എം. നായര്‍ എന്നിവരുടെ ചിത്രങ്ങളില്‍ നായകനായി ഉണ്ണി മുകുന്ദൻ.
രണ്ടു ചിത്രങ്ങളും ക്യൂബ്സ് എന്റര്ടെയ്ൻമെന്റ് ബാനറില്‍ ആണ് നിര്‍മ്മാണം. ആക്ഷൻ എന്റര്‍ടെയ്നറാണ് ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോ. നിവിൻ പോളി നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രമാണ് മാര്‍ക്കോ ജൂനിയര്‍. വില്ലനായി എത്തിയ മാര്‍ക്കോ ജൂനിയര്‍ ഇത്തവണ നായകനാണ്.
30 കോടി ബഡ്ജറ്റില്‍ ആണ് നിര്‍മ്മാണം. പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് എം. നായര്‍ സംവിധായകനാവുന്നത്. വിമാനത്തിനുശേഷം പ്രദീപ് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടൻ പ്രഖ്യാപിക്കും.
നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഷെറീഫ് മുഹമ്മദ്, അബ്ദുള്‍ ഗദാഫ് എന്നിവരുടെ ഉടമസ്ഥതയിലാണ് ക്യൂബ്സ് എന്റര്ടെയ്ൻമെന്റ് . അതേസമയം ഉണ്ണി മുകുന്ദനും രഞ്ജിത് ശങ്കറും ആദ്യമായി ഒരുമിക്കുന്ന ജയ് ഗണേശ നവംബറില്‍ ചിത്രീകരണം ആരംഭിക്കും. നവാഗതനായ അരവിന്ദ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഗന്ധര്‍വ്വ ജൂനിയര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ ഉണ്ണി മുകുന്ദൻ ജോയിൻ ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.