ബംഗളൂരു: ലിവ് - ഇൻ പങ്കാളിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍.സംഭവത്തില്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ സ്വദേശിയായ സഞ്ജയ് കുമാറിനെ (26) ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതറിഞ്ഞ് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി തന്റെ ലിവ്- ഇൻ പങ്കാളിയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍ക്ക് ഇയാള്‍ ലെെക്ക് ഇടുകയും മറുപടി നല്‍കുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
തന്റെ കാമുകിയുടെ അശ്ലീല ദൃശ്യം പോസ്റ്റ് ചെയ്ത് അതില്‍ വരുന്ന കമന്റ് വായിച്ച് ആനന്ദിച്ചിരുന്നതായി സഞ്ജയ് കുമാര്‍ പൊലീസിന് മൊഴി നല്കി. കൂടാതെ പ്രതി തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതിയുടെ ഫോണുകളും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.