പീറ്റർ ഹെയ്ൻ വീണ്ടും മലയാളത്തിൽ, നായകനായി വിഷ്ണു ഉണ്ണികൃഷ്ണൻ; 'ഇടിയൻ ചന്തു' ഒരുങ്ങുന്നു,

സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ൻ മലയാളത്തില്‍ വീണ്ടുമെത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്ന ഇടിയൻ ചന്തുവിലാണ് പീറ്റര്‍ ഹെയ്ൻ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്.

കുട്ടനാടൻ മാര്‍പ്പാപ്പ, മാര്‍ഗം കളി, ഷീറോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ശ്രീജിത്ത് വിജയൻ ഇടിയൻ ചന്തുവുമായി എത്തുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ ഓണ്‍ കര്‍മവും നടന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കോമഡി ആക്ഷൻ ചിത്രമായിരിക്കും ഇടിയൻ ചന്തുവെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന. ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷഫീക്, സുബൈര്‍, റയീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത് വിജയൻ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സലിം കുമാറും മകൻ ചന്തുവും ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിക്കുന്നുണ്ട്. രമേശ് പിഷാരടി, ലാലു അലക്‌സ്, ജോണി ആന്റനി, ലെന, ജയശ്രീ, ബിനു സോപാനം, സ്മിനു സിജു, വിദ്യ വിജയകുമാര്‍, സൂരജ് തലക്കാട് (ബിഗ്ബോസ് ഫെയിം), സലീം (മറിമായം) തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !