യുവാവിനൊപ്പം പാര്‍ക്കിലെത്തിയ യുവതിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ച്‌ പോലീസ്; രാത്രി വീട്ടിലേക്ക് വരുമെന്ന് ഭീഷണിയും; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ

ഗാസിയാബാദ്: പ്രതിശ്രുത വരനുമായി പാര്‍ക്കില്‍ എത്തിയ യുവതിയ്ക്ക് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലൈംഗികാതിക്രമം.

ഗാസിയാബാദിലെ സായി ഉപവൻ വനമേഖല സന്ദര്‍ശിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. കോണ്‍സ്റ്റബിള്‍ രാകേഷ് കുമാര്‍, ഹോം ഗാര്‍ഡ് ദിഗംബര്‍, തിരിച്ചറിയാത്ത മറ്റൊരാള്‍ എന്നിവരാണ് യുവതിയെ ആക്രമിച്ചത്. മൂന്ന് മണിക്കൂറോളം തങ്ങളെ ഉപദ്രവിച്ചെന്നും, സഹിക്കവയ്യാതെ 1000 രൂപ നല്‍കേണ്ടി വന്നെന്നും യുവതി പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ കോണ്‍സ്റ്റബിള്‍ രാകേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തെന്ന് ഗാസിയാബാദ് അസി. കമ്മിഷണര്‍ അറിയിച്ചു. 

ഹോം ഗാര്‍ഡ് ദിഗംബറിനെതിരെ നടപടി സ്വീകരിക്കാൻ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പേരും ഇപ്പോള്‍ ഒളിവിലാണ്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് റെസ്‌പോണ്‍സ് വാഹനത്തിലായിരുന്നു മൂന്ന് പേര്‍ സ്ഥലത്തെത്തിയത്. ഇവര്‍ യുവതിയോടും യുവാവിനോടും 10,000 രൂപ ആവശ്യപ്പെട്ടു. 

പണം നല്‍കാതെ വന്നതോടെ ഞങ്ങളെ മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു. സംഭവത്തിന് ശേഷം ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തുകയും രാത്രി സമയത്ത് വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു.

പിന്നാലെ യുവതി സഹായത്തിനായി ഡല്‍ഹി പൊലീസിനെ വിളിച്ചു. ഈ ഫോണ്‍ കേള്‍ ഗാസിയാബാദ് പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ രണ്ട് പൊലീസുകാരാണെന്ന് തിരിച്ചറിഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !