ഗാസിയാബാദ്: പ്രതിശ്രുത വരനുമായി പാര്‍ക്കില്‍ എത്തിയ യുവതിയ്ക്ക് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലൈംഗികാതിക്രമം.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ കോണ്‍സ്റ്റബിള്‍ രാകേഷ് കുമാറിനെ സസ്പെൻഡ് ചെയ്തെന്ന് ഗാസിയാബാദ് അസി. കമ്മിഷണര്‍ അറിയിച്ചു.
ഹോം ഗാര്‍ഡ് ദിഗംബറിനെതിരെ നടപടി സ്വീകരിക്കാൻ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പേരും ഇപ്പോള്‍ ഒളിവിലാണ്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് റെസ്പോണ്‍സ് വാഹനത്തിലായിരുന്നു മൂന്ന് പേര് സ്ഥലത്തെത്തിയത്. ഇവര്‍ യുവതിയോടും യുവാവിനോടും 10,000 രൂപ ആവശ്യപ്പെട്ടു.
പണം നല്‍കാതെ വന്നതോടെ ഞങ്ങളെ മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞു. സംഭവത്തിന് ശേഷം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും രാത്രി സമയത്ത് വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു.
പിന്നാലെ യുവതി സഹായത്തിനായി ഡല്‍ഹി പൊലീസിനെ വിളിച്ചു. ഈ ഫോണ്‍ കേള് ഗാസിയാബാദ് പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ രണ്ട് പൊലീസുകാരാണെന്ന് തിരിച്ചറിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.