പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ചുകയറി എഎസ്‌ഐ മരിച്ചു; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പാളയത്ത് പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ചുകയറി എഎസ്‌ഐ മരിച്ചു. രാവിലെ അഞ്ചുമണിയോടെ എകെജി സെന്‍ററിന് സമീപത്തായിരുന്നു അപകടമുണ്ടായത്. 

നിയന്ത്രണം വിട്ട് പൊലീസ് ജീപ്പ് ഡിവൈഡറിലേക്കും പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു. സിറ്റി കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എഎസ്‌ഐ അജയകുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഞായര്‍ രാവിലെ അഞ്ചോടെ എകെജി സെന്ററിന്് സമീപത്തായിരുന്നു കണ്‍ട്രോള്‍ റൂമിലെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറിയത്. പേട്ട ഭാഗത്ത് നിന്നു നഗരത്തിലേക്ക് വരുമ്പോഴായിരുന്നു പൊലീസ് ജീപ്പ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. 

ഇടിയുടെ ആഘാതത്തില്‍ അജയകുമാര്‍ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. വാഹനത്തിന്‍റെ മധ്യഭാഗത്തായുള്ള സീറ്റിലാണ് അജയകുമാര്‍ ഇരുന്നിരുന്നത്. സീറ്റ് ബെല്‍റ്റിട്ടിട്ടുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !