കലാസംവിധായകൻ മിലൻ ഫെർണാണ്ടസ് അന്തരിച്ചു.മരണം, നടൻ അജിത്തിന്റെ പുതിയ സിനിമ ചിത്രീകരണത്തിനിടെ

കലാസംവിധായകൻ മിലൻ ഫെർണാണ്ടസ് (54) അന്തരിച്ചു. ഞായറാഴ്ച രാവിലെ മിലന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. 

മിലന്റെ മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുന്നതിനുള്ള  നടപടിക്രമങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരംഭിച്ചതായാണ് വിവരം. ഇതിനായി ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിനു ഭാര്യയും മകളും ഉണ്ട്

നടൻ അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയർച്ചിയുടെ  ഷൂട്ടിങ്ങിനായി അസെര്‍ബെയ്‍ജാനിലായിരുന്നു മിലൻ. ഇവിടെ നിന്നായിരുന്നു അന്ത്യം സംഭവിക്കുന്നത്. അജിത്തുമായി വളരെ അടുത്ത ബന്ധമാണ് മിലനുള്ളത്. ബില്ല, വീരം, വേതാളം തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകൻ മിലനായിരുന്നു. 30ഓളം സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യയുടെ പുതിയ ചിത്രമായ കങ്കുവയുടെ കലാസംവിധായകനും മിലനാണ്. സംഭവം അറിഞ്ഞ ഉടൻ അജിത്തും സംവിധായകൻ മ​ഗിഷ് തിരുമേനിയും ഛായാ​ഗ്രാഹകൻ നീരവ് ഷായും ആശുപത്രിയിൽ എത്തിയിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !