തിരുവനന്തപുരം: വില്ലനായും സ്വഭാവ നടനായും മലയാളികളുടെ പ്രിയങ്കരനായ ചലച്ചിത്ര നടൻ കുണ്ടറ ജോണി (71) അന്തരിച്ചു.
കൊല്ലത്തെ ത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് രാത്രി 10 മണിയോടെയാണ് താരത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. പ്രാഥമിക ചികിത്സ നൽകും മുൻപേ ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കുണ്ടറയിലെ കുടുംബവീട്ടിൽ സംസ്കാരം നടക്കും.
വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി. കിരീടത്തിലെ പരമേശ്വരൻ എന്ന കഥാപാത്രം മാത്രം മതി കുണ്ടറ ജോണിയെ മലയാള സിനിമാ പ്രേക്ഷകർക്ക് ഓർക്കാൻ.
കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. ഭാര്യ : ഡോ. സ്റ്റെല്ല
1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ആണ്. അവസാന ചിത്രമായ മേപ്പടിയാന്‍ നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അന്ത്യം.
എങ്കിലും മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ജനമനസ്സുകളിൽ ജോണിയെ അജ്ജയ്യനാക്കി.
എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ഗോഡ് ഫാദർ തുടങ്ങി 100 ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും പതിയെ മലയാളസിനിമയിലെ പധാന വില്ലനായിട്ടാണ് കുണ്ടറ ജോണി ഏറെ ജനമനസ്സിൽ നിറഞ്ഞത്. മലയാളത്തിന് പുറമേ തെലുങ്കു, തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ തന്റെ സാന്നിധ്യം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.