ഒരു പിആര്‍ ഉപദേശവും സംസ്ഥാനത്തെ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ല: വി ശിവൻകുട്ടി,

തിരുവനന്തപുരം: ഒരു പിആര്‍ ഉപദേശവും സംസ്ഥാനത്തെ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, .ഉണ്ടാക്കിക്കൊണ്ട് വരുന്ന ഒരു നുണയും ഫലിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ആവര്‍ത്തിച്ച്‌ പറയുന്ന ഒരു കാര്യം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാൻ പോലും പണമില്ല എന്നാണ്. ഇത് പെരുംനുണകളില്‍ ഒന്നാണ്. 

അങ്ങിനെ എത്രയെത്ര നുണകള്‍. കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തിനാകെ തന്നെ മാതൃകയായി നടന്നു പോകുകയാണെന്നും വി ശിവൻകുട്ടി പറഞ്ഞു.അവിടെ പ്രശ്‌നമുണ്ട് എന്ന് ആവര്‍ത്തിച്ചു പറയുന്ന ഇവര്‍ കേന്ദ്രത്തിന്റെ വീഴ്ചയെക്കുറിച്ച്‌ ഒരക്ഷരം മിണ്ടില്ല. 

കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാനം ആര്‍ജ്ജവത്തോടെ മുന്നോട്ട് കൊണ്ടുപോകും. ആരെന്ത് വിചാരിച്ചാലും അതിനെ തകര്‍ക്കാൻ ആവില്ല. ഈ നുണക്കോട്ട കെട്ടിപ്പൊക്കി എത്ര കാലം നിങ്ങള്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !