ഭാരതം എന്നുപറയുന്നത് ദുഷ്ടലാക്കോടെ; എന്‍സിഇആര്‍ടി സമിതി നിര്‍ദേശം കേരളം തള്ളുന്നു; വി ശിവന്‍കുട്ടി,

തിരുവനന്തപുരം: സാമൂഹിക ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച് എന്‍സിഇആര്‍ടി സമിതി നല്‍കിയ ശുപാര്‍ശകളെ തുടക്കത്തില്‍ തന്നെ കേരളം തള്ളിക്കളയുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 

ഭരണഘടനയില്‍ പറഞ്ഞ ഇന്ത്യ അഥവാ ഭാരതം എന്നത് എവിടെയും ഉപയോഗിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്, അതിന് പകരം ഭാരതമെന്ന് മാത്രം മതിയെന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. അത് സങ്കുചിത രാഷ്ട്രീയമാണ്. ഇത് കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

ചരിത്രവസ്തുതകളെ വക്രീകരിക്കാനുള്ള ശ്രമങ്ങളെയും കേരളം തള്ളിക്കളയുകയാണ്. ദേശീയ തലത്തില്‍ മുന്‍പ് ഇങ്ങനെയൊരുനീക്കമുണ്ടായപ്പോള്‍ അതിനെ അക്കാദമിക് ആയി പ്രതികരിച്ചത് കേരളം മാത്രമാണ്. ഒന്നുമുതല്‍ പത്തുവരെ സംസ്ഥാനത്ത് എസ്ഈആര്‍ടി വികസിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇവിടെ കാര്യമായി ബാധിക്കില്ല. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു, 

സംസ്ഥാനത്ത് 124 പാഠപുസ്തകങ്ങളില്‍ 44 എണ്ണം മാത്രമാണ് എന്‍സിഇആര്‍ടിയുടേത്. യഥാര്‍ഥ ചരിത്രം വളച്ചൊടിച്ചാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലൂടെ നല്‍കുന്നെതങ്കില്‍ കേരളം അക്കാദമിക് സംവാദം നടത്തി പ്രതിരോധിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. 

2024 ജൂണില്‍ ഒന്ന് മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കും. 2025 ജൂണില്‍ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയും. 

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ചേര്‍ത്തുപിടിച്ചും യഥാര്‍ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്ര ചിന്ത വളര്‍ത്തുന്നതുമായ പാഠ്യപദ്ധതിയാണ് കേരളത്തില്‍ നടക്കുക. അതില്‍ ഒരുവിട്ടുവീഴ്ചയും ഉണ്ടാകില്ല. കേരളത്തിലെ കുട്ടികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം പൊതുവിദ്യാഭാ്യസവകുപ്പ്‌നിര്‍വഹിച്ച്‌കൊണ്ടിരിക്കുകയാണെന്നും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !