തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിശക്തമായിരിക്കവേ കേന്ദ്ര സര്‍ക്കാറില്‍ നിന്നും ഇളുവുകള്‍ തേടി കേരളം.
ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി സമാഹരിച്ച് കേന്ദ്രത്തിനു നല്കിയ 5580 കോടി രൂപ സംസ്ഥാനത്തിന്റെ വാര്‍ഷിക വായ്പാപരിധിയില്‍നിന്ന് കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.
ദേശീയപാത വികസനത്തിന് 6769 കോടി സംസ്ഥാന വിഹിതം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പണം സമാഹരിച്ച് നല്‍കിയത്. ഈ തുക സംസ്ഥാനത്തിന്റെ വായ്പാ പരിധയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ വായ്പാനുവാദം വെട്ടിക്കുറച്ചത് വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നതായും കേന്ദ്രമന്ത്രിക്കു നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന്റെ മൂലധന നിക്ഷേപ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പരിഗണിച്ച്, കേരളം ദേശീയപാതാ വികസനത്തിന് ചെലവിട്ട തുക സംസ്ഥാന വായ്പയായി പരിഗണിക്കുന്നതില്‍നിന്ന് ഇളവു നല്‍കണം. കിഫ്ബിയും സാമൂഹ്യസുരക്ഷ പെൻഷൻ കമ്പിനിയും 2021 - 22ല്‍ സമാഹരിച്ച തുകകള്‍ മുൻകാലപ്രാബല്യത്തോടെ സംസ്ഥാന വായ്പയായി പരിഗണിച്ച് ഈവര്‍ഷം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കുറവുവരുത്തുന്ന തീരുമാനം പുനപരിശോധിക്കണം.
കിഫ്ബി വായ്പയും പെൻഷൻ കമ്പിനിയുടെ താല്‍ക്കാലിക കടവും ബജറ്റിനുപുറത്തുള്ള വായ്പയായി പരിഗണിച്ചാണ് കഴിഞ്ഞവര്‍ഷം മുതല്‍ വായ്പാപരിധയില്നിന്ന് 3140.7 കോടി രൂപവീതം കുറയ്ക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം സംസ്ഥാനത്തിന് ഇരുട്ടടിയായി. കേന്ദ്ര നടപടികള്‍മൂലം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണ ലഭ്യത ഉറപ്പാക്കാൻ പ്രയാസപ്പെടുന്നു.
ഈവര്‍ഷം വാര്‍ഷിക കടമെടുപ്പ് പരിധിയില്‍ 8000 കോടി വെട്ടിക്കുറച്ചു. റവന്യു കമ്മി ഗ്രാന്റില്‍ 8400 കോടി കുറയുന്നു. നികുതി വിഹിതം 3.875 ശതമാനത്തില്‍നിന്ന് 1.92 ശതമാനമായി വെട്ടിക്കുറച്ചു. ഇതുമൂലമുള്ള വലിയ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലാണ് വായ്പ എടുക്കാവുന്ന തുകയും കുത്തനെ കുറയ്ക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി, കഴിഞ്ഞവര്‍ഷങ്ങളില്‍ കേരളം തനതു വരുമാനസ്രോതസുകള്‍ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിര്‍വഹിച്ചത്.
2021 - 22ല്‍ തനതു നികുതി വരുമാനം 22.4 ശതമാനമായിരുന്നത് കഴിഞ്ഞവര്‍ഷം 23.4 ആയി വീണ്ടും ഉയര്‍ത്തി. റവന്യുകമ്മി 0.9 ശതമാനത്തിലെത്തിച്ചു. ഇതെല്ലാം ധനകമീഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്റെ ധന ദൃഡീകരണ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്.
ഈ സാഹചര്യത്തില്‍, സംസ്ഥാനത്തിന് മതിയായ ധന വിഭവം ഉറപ്പാക്കാൻ കേന്ദ്രം തയ്യാറാകണം. വായ്പാനുമതിയിയിലെ വെട്ടിക്കുറയ്ക്കല്‍ ഒഴിവാക്കുന്നതിനൊപ്പം, ഒരു ശതമാനം അധിക കടമെടുപ്പിന് താല്കാലിക അനുമതി നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.