തിരുവനന്തപുരം: കോര്പറേഷൻ പരിധിയിലെ മഹല്ലുകളുടെ പാലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ഉദ്ഘാടകനായി നിശ്ചയിച്ച ശശി തരൂര്‍ എം.പിയെ ഒഴിവാക്കി.
മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസിനെ ഭീകരവാദികള്‍ എന്ന് ശശി തരൂര്‍ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയത്.
ഒക്ടോബര്‍ 30ന് വൈകിട്ട് നാല് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് മഹല്ല് എംപവര്‍മെന്റ് മിഷൻ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഈ പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ശശി തരൂരായിരുന്നു. കോഴിക്കോട്ടെ ലീഗ് പരിപാടിയില്‍ പലസ്തീൻ ചെറുത്ത് നില്പ് സംഘടനയായ ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിച്ച തരൂരിനെ പിന്നീട് പ്രസംഗിച്ച എം. കെ. മുനീര്‍ അടക്കമുള്ള നേതാക്കള്‍ തിരുത്തിയിരുന്നു. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്നായിരുന്നു മുനീര്‍ തരൂരിന് നല്കിയ മറുപടി.
അതേസമയം കോഴിക്കോട്ടെ പരിപാടിയില്‍ ശശി തരൂരിന്റെ പരാമര്‍ശം വിവാദമായതോടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിന് ലീഗിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സുന്നി നേതാക്കളടക്കം തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നായിരുന്നു തരൂര്‍ കോഴിക്കോട്ട് പ്രസംഗിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.