തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത നടപടി അപലപനീയമെന്നും ഇത് പിണറായി സര്‍ക്കാരിന്റെ ഇരട്ടത്തപ്പെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. .jpeg)
മലപ്പുറത്ത് ഹമാസ് തീവ്രവാദികളെ വിളിച്ച് റാലി നടത്തിയവര്‍ക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനെതിരെ സംസാരിച്ച കേന്ദ്രമന്ത്രിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ഇത് ഇരട്ടത്താപ്പാണ് ഇരട്ടനീതിയാണ്. വര്‍ഗീയ ചിന്താഗതിക്കാരെയും വിധ്വംസകശക്തികളെയും പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നും സുരേന്ദ്രന് പറഞ്ഞു
തികഞ്ഞ വോട്ടുബാങ്ക് രാഷ്ട്രീയം മുന്നില്‍ കണ്ടുകൊണ്ടുള്ള ഹീനമായ നടപടിയാണ് പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. ഹമാസിന്റെ തലവന്‍ മലപ്പുറത്തെ റാലിയില്‍ പറഞ്ഞത് സയണസ്റ്റികളെയും ഹിന്ദുത്വവാദികളെയും കുഴിച്ചുമൂടുമെന്നാണ്.
അങ്ങനെ പറഞ്ഞ സംഘാടകര്‍ക്കെതിരെ കേസ് ഇല്ല. കളമശേരിയില്‍ നടന്നത് ഭീകരാക്രമണമാണെന്ന് പറഞ്ഞ എംവി ഗോവിന്ദനെതിരെ കേസ് എടുക്കുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.