തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സംസ്ഥാന കമ്മിറ്റി അംഗം അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ വിമര്‍ശനം..jpeg)
ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് അവര്‍ക്ക് നവോത്ഥാനമായിരുന്നു. മീശ നോവലില്‍ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോള്‍ അത് ആവിഷ്ക്കാര സ്വാതന്ത്ര്യം. ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട് ഇത്തരത്തിലാണ്. എന്നാല്‍ മുത്തലാഖ് അവര്‍ക്ക് മതവിശ്വാസത്തിന്റെ ഭാഗമാണ് '- സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ പ്രതികരണം.
സുരേന്ദ്രന്റെ വാക്കുകളിലേക്ക്..
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ അനില്‍കുമാറിനെ പാര്‍ട്ടി എംഎല്‍എയായ കെടി ജലീല്‍ തിരുത്തുന്നു. പാര്‍ട്ടി നിലപാടല്ല അനില്‍ കുമാറിന്റെതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എഎം ആരിഫ് എംപി അതിനെ പിന്തുണയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജലീലിനെയും ആരിഫിനെയും ശരിവെക്കുന്നു. സിപിഎമ്മില്‍ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് നടക്കുന്നത്. അല്ലെങ്കില്‍ തന്നെ വോട്ട് ബാങ്കിൻ്റെ കാര്യം വരുമ്പോള്‍ പ്രോട്ടോകോളും പാര്‍ട്ടി ലൈനും തത്വാധിഷ്ഠിതവുമൊന്നും ആ പാര്‍ട്ടിക്ക് ബാധകമല്ലല്ലോ.
ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് അവര്‍ക്ക് നവോത്ഥാനമായിരുന്നു. മീശ നോവലില്‍ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോള്‍ അത് ആവിഷ്ക്കാരസ്വാതന്ത്ര്യം.
ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട് ഇത്തരത്തിലാണ്. എന്നാല്‍ മുത്തലാഖ് അവര്‍ക്ക് മതവിശ്വാസത്തിന്റെ ഭാഗമാണ്. പൊതു സിവില്‍ നിയമം മതവിശ്വാസത്തിലേക്കുള്ള കൈകടത്തലാണ്. പര്‍ദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്.
സിപിഎം അനില്‍കുമാറിന്റെയും അച്ച്യുതാനന്ദന്റെയും കണാരന്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാര്‍ട്ടി അണികള്‍ ഇനിയെങ്കിലും തിരിച്ചറിയണം. കെടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് പാര്‍ട്ടിയുടെ നിലപാട് തീരുമാനിക്കുന്നത്.
അതിന്റെ വഴിയേ പോകുന്നത് മാത്രമാണ് ഗോവിന്ദന്റെ ജോലി. സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധപതിച്ചു കഴിഞ്ഞു. 'പ്രിയ ഗോവിന്ദൻജി, പാര്‍ട്ടി ക്ളാസുകളിലെ നവോത്ഥാന ക്ളാസുകളൊക്കെ മതിയാക്കി ഒരു മൂലയ്ക്കിരിക്കുന്നതാണ് അങ്ങേക്ക് ഇനിയെങ്കിലും നല്ലത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.