വെള്ളറട: അമ്പൂരി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ ബേക്കറി പൂട്ടിച്ചു.
ബേക്കറിയിൽ പാകംചെയ്ത ചിക്കന്‍ ബര്‍ഗറും സാൻവിച്ചും കഴിച്ച 11 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ചികിത്സ തേടിയവരില്‍ ബേക്കറി ഉടമയും ഭാര്യയുമുണ്ട്. പിറ്റേദിവസം മുതല്‍ ഛര്‍ദിയും വയറിളക്കവും തുടങ്ങിയതോടെ ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടുകയായിരുന്നു.കൂട്ടപ്പു വട്ടക്കുടി വീട്ടില്‍ ശ്രീധരന് നായര്‍ (65), ഐശ്വര്യ (26), ഹരികൃഷ്ണന് (30), തട്ടാംമുക്ക് കരിംപാനിയില് വീട്ടില്‍ നീതു (32), ലിസമ്മ ജേക്കബ് (59), തുടിയംകോണം വെള്ളാപ്പള്ളി വീട്ടില്‍ നോയല്‍ (23), ഇളംതുരുത്തിയില്‍ സണ്ണി ജോസഫ് (63), ലീല (54), പാലക്കാട്ടുവീട്ടില്‍ സില്‍വി (27), എലിസ മരിയ ഫെബിന് (5), കുറുകുത്തിയാനിയില് സാന്റി ഷിജു (37) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ആരുടെയും നില ഗുരുതരമല്ല. അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രികളിലെത്തി വിവരങ്ങള്‍ ശേഖരിച്ച് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചു.
ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ ബേക്കറിയില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചു. ബേക്കറിയും ബോര്‍മയും സീല്‍ ചെയ്തു. പാറശ്ശാല ഫുഡ് സേഫ്റ്റി ഓഫിസര്‍ ഷൈനി വി.എസ്, നെയ്യാറ്റിന്‍കര ഓഫിസര്‍ അനൂജ പി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.