തിരുവനന്തപുരം: സംസ്ഥാനത്ത് സാംക്രമിക രോഗങ്ങള്‍ പെരുകുന്നതില്‍ ആശങ്ക വIIര്‍ദ്ധിക്കുന്നു. എലിപ്പനിയും ഡെങ്കിപ്പനിയും ചിക്കുൻ ഗുനിയയും മഴക്കാലത്ത് വ്യാപിച്ച് വേനലില്‍ പിൻവാങ്ങുന്ന രീതിയില്മാറ്റമുണ്ടായി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ 2018-ല്‍ സംസ്ഥാനത്ത് 4090 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021-ല്‍ ഡെങ്കി കേസുകള്‍ 3251 ആയെങ്കിലും രോഗമുയര്‍ത്തിയ വെല്ലുവിളികള്‍ അവസാനിച്ചില്ല. 2022-ല്‍ 4468 പേര്‍ക്ക് ഡെങ്കി ബാധിക്കുകയും 58 പേര് മരിക്കുകയും ചെയ്തു. ജില്ലകള്‍ തോറും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്ന സാംക്രമിക രോഗവും ഡെങ്കിപ്പനി തന്നെയാണ്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 3409 പേര്‍ക്കാണ് ഡെങ്കി ബാധിച്ചത്. എലിപ്പനി ചിക്കൻ ഗുനിയ കേസുകളിലും വര്‍ദ്ധനവുണ്ടായി. മാത്രമല്ല എന്നന്നേക്കുമായി മടങ്ങിപ്പോയെന്ന് കരുതിയ നിപ, ബ്രൂസെല്ലോസിസ് പോലുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്തതും കടുത്ത ആശങ്കയാണ്.
അതേസമയം രോഗവ്യാപനത്തിന്റെയും ഗുരുതര രോഗങ്ങളുടെയും പിടിയിലാണ് കേരളം എന്നത് 2022-ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.