സാംക്രമിക രോഗങ്ങളുടെ പിടിയിലമര്‍ന്ന് കേരളം; ആശങ്കയോടെ ആരോഗ്യവകുപ്പ് ,

തിരുവനന്തപുരം: സംസ്ഥാനത്ത് സാംക്രമിക രോഗങ്ങള്‍ പെരുകുന്നതില്‍ ആശങ്ക വIIര്‍ദ്ധിക്കുന്നു. എലിപ്പനിയും ഡെങ്കിപ്പനിയും ചിക്കുൻ ഗുനിയയും മഴക്കാലത്ത് വ്യാപിച്ച്‌ വേനലില്‍ പിൻവാങ്ങുന്ന രീതിയില്‍മാറ്റമുണ്ടായി.

മഴക്കാലത്ത് മാത്രം പടര്‍ന്നു പിടിക്കുന്ന ഇത്തരം സാംക്രമിക രോഗങ്ങള്‍ വേനല്‍ക്കാലത്തും മാറ്റമില്ലാതെ തുടരുകയാണ്. അതോടൊപ്പം ബ്രൂസെല്ലോസിസ് പോലുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതും ആശങ്കയുയര്‍ത്തുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ 2018-ല്‍ സംസ്ഥാനത്ത് 4090 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021-ല്‍ ഡെങ്കി കേസുകള്‍ 3251 ആയെങ്കിലും രോഗമുയര്‍ത്തിയ വെല്ലുവിളികള്‍ അവസാനിച്ചില്ല. 2022-ല്‍ 4468 പേര്‍ക്ക് ഡെങ്കി ബാധിക്കുകയും 58 പേര്‍ മരിക്കുകയും ചെയ്തു. ജില്ലകള്‍ തോറും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്ന സാംക്രമിക രോഗവും ഡെങ്കിപ്പനി തന്നെയാണ്.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 3409 പേര്‍ക്കാണ് ഡെങ്കി ബാധിച്ചത്. എലിപ്പനി ചിക്കൻ ഗുനിയ കേസുകളിലും വര്‍ദ്ധനവുണ്ടായി. മാത്രമല്ല എന്നന്നേക്കുമായി മടങ്ങിപ്പോയെന്ന് കരുതിയ നിപ, ബ്രൂസെല്ലോസിസ് പോലുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്തതും കടുത്ത ആശങ്കയാണ്. 

അതേസമയം രോഗവ്യാപനത്തിന്റെയും ഗുരുതര രോഗങ്ങളുടെയും പിടിയിലാണ് കേരളം എന്നത് 2022-ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !