എൻ.ഡി.എക്കൊപ്പം പോകാനില്ല; ദേശീയ നേതൃത്വത്തെ നിലപാടറിയിച്ച്‌ ജെ.ഡി.എസ്,

തിരുവനന്തപുരം: എൻ.ഡി.എക്കൊപ്പം പോകാനുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പം തങ്ങളില്ലെന്ന് അറിയിച്ച്‌ ജെ.ഡി.എസ് സംസ്ഥാന ഘടകം.

പാര്‍ട്ടി അധ്യക്ഷൻ ദേവഗൗഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജെ.ഡി.എസ് കേരള ഘടകം നിലപാട് വ്യക്തമാക്കിയത്. മാത്യു ടി തോമസ് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അറിയിപ്പ്.

ഒക്ടോബര്‍ എഴിന് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ജെ.ഡി.എസ് ആലോചിക്കും. ദേശീയനേതൃത്വം എൻ.ഡി.എക്കൊപ്പം പോയതിന് പിന്നാലെ എത്രയും പെട്ടെന്ന് പ്രതിസന്ധി പരിഹരിക്കണമെന്ന് ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തോട് സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതാക്കള്‍ ബംഗളൂരുവിലെത്തി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

കൂറുമാറ്റ നിരോധനനിയമം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ജെ.ഡി.എസിന് പുതിയ പാര്‍ട്ടി രുപീകരിക്കാനാവില്ല. ഈയൊരു സാഹചര്യത്തില്‍ ആര്‍.ജെ.ഡിയില്‍ ലയിക്കണമെന്നാണ് കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടത്. എന്നാല്‍, എല്‍.ജെ.ഡി ആര്‍.ജെ.ഡിയില്‍ ലയിച്ച സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത കുറവാണ്. 

നിതീഷ് കുമാറിനൊപ്പം പോകണമെന്നും പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. അടിക്കടി നിലപാട് മാറ്റുന്ന നിതീഷ് കുമാറുമായുള്ള സഹകരണം വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. അഖിലേഷ് യാദവിന്റെ എസ്.പിയോടൊപ്പം പോകാനാണ് നിലവില്‍ ജെ.ഡി.എസ് കേരള ഘടകം ആലോചിക്കുന്നതെന്നാണ് സൂചന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !