തിരുവനന്തപുരം: 2024ലെ പൊതു അവധികൾ മന്ത്രിസഭ അംഗീകരിച്ചു. ആകെ 26 അവധി ദിനങ്ങളാണ്. ഇതിൽ 20 എണ്ണവും പ്രവർത്തി ദിവസങ്ങളിലാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും ഇതിൽ ഉൾപ്പെടുന്നു. തൊഴിൽ നിയമം, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം 1958ന്റെ കീഴിൽവരുന്ന അവധികൾ മാത്രമാണ് ബാധകം.
അവധി ദിവസങ്ങൾ
ജനുവരി 2– മന്നം ജയന്തി
ജനുവരി 26– റിപ്പബ്ലിക് ദിനം
മാർച്ച് 8– ശിവരാത്രി
മാർച്ച് 28– പെസഹ വ്യാഴം
മാർച്ച് 29– ദുഃഖവെള്ളി
ഏപ്രിൽ 10– ഈദുൽ ഫിത്ർ
മേയ് 1– മേയ് ദിനം
ജൂൺ 17– ബക്രീദ്
ജൂലൈ 16– മുഹറം
ഓഗസ്റ്റ് 3 – കർക്കടക വാവ്
ഓഗസ്റ്റ് 15– സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 20– ശ്രീനാരായണ ഗുരുജയന്തി
ഓഗസ്റ്റ് 26– ശ്രീകൃഷ്ണ ജയന്തി
ഓഗസ്റ്റ് 28– അയ്യങ്കാളി ജയന്തി
സെപ്റ്റംബർ 16 – മൂന്നാം ഓണം, നബിദിനം
സെപ്റ്റംബർ 17– നാലാം ഓണം
സെപ്റ്റംബർ 21– ശ്രീനാരായണ ഗുരു സമാധി
ഒക്ടോബർ 2– ഗാന്ധി ജയന്തി
ഒക്ടോബർ 31– ദീപാവലി
ഡിസംബർ 25– ക്രിസ്മസ്
പൊതു അവധി ദിനങ്ങളായ രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ വരുന്നതിനാൽ മാർച്ച് 31– ഈസ്റ്റർ, ഏപ്രിൽ 14– അംബേദ്കർ ജയന്തി, വിഷു, സെപ്റ്റംബർ 14 –ഒന്നാം ഓണം, സെപ്റ്റംബർ 15–തിരുവോണം, ഒക്ടോബർ 12– മഹാനവമി, ഒക്ടോബർ 13– വിജയദശമി എന്നീ അവധി ദിവസങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
നിയന്ത്രിത അവധി
മാർച്ച് 12 – അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 19 – ആവണി അവിട്ടം, സെപ്റ്റംബർ 17– വിശ്വകർമദിനം.
നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധികൾ
ജനുവരി 26 – റിപ്പബ്ലിക് ദിനം, മാർച്ച് 8 – ശിവരാത്രി, മാർച്ച് 29– ദുഃഖവെള്ളി, ഏപ്രിൽ 1– ബാങ്കുകളുടെ സാമ്പത്തിക വർഷ സമാപനം, ഏപ്രിൽ 10– ഈദുൽ ഫിത്ർ, മേയ് 1 – മേയ് ദിനം, ജൂൺ 17 – ബക്രീദ്, ഓഗസ്റ്റ് 15 – സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 20 – ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബർ 16 – നബിദിനം, സെപ്റ്റംബർ 21– ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 2 – ഗാന്ധിജയന്തി, ഒക്ടോബർ 31– ദീപാവലി , ഡിസംബർ 25– ക്രിസ്മസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.