തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയാൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന് അര്‍ഹതയില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.
കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ മതനിരപേക്ഷ മനസാക്ഷിയെ അപകീര്‍ത്തിപ്പെടുത്തും വിധമാണ് രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവന നടത്തിയത്. കേരളം ആര്‍ജിച്ചെടുത്ത നേട്ടങ്ങള്‍ക്ക് നിദാനം ജാതിമത ഭേദമില്ലാതെ പ്രകടമാക്കിയിട്ടുള്ള കൂട്ടായ്മയാണ്. അതിനെയാണ് കേന്ദ്രമന്ത്രി സംശയ നിഴലില്‍ ആക്കിയത്.
ദൗര്‍ഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവത്തെ സങ്കുചിത രാഷ്ട്രീയത്തിന്റെ താല്പര്യത്തിലേക്കാണ് കേന്ദ്രമന്ത്രി വലിച്ചിഴച്ചത്. ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ വിഭജന രാഷ്ട്രീയം നയമാക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്. എക്കാലത്തും പുരോഗമന മനോഭാവം ഉയര്‍ത്തിപ്പിടിച്ച കേരളത്തിന്റെ പൊതുബോധം ദുഷ്പ്രചാരകരെ തിരിച്ചറിയും എന്നത് തീര്‍ച്ചയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.