എം.എല്‍.എ പ്രവര്‍ത്തന ശൈലി മാറ്റണം:സി.പി.ഐ,

കിളിമാനൂര്‍: ഒ.എസ്.അംബിക എം.എല്‍.എയുടെ ഇടതുപക്ഷ കാഴ്‌ചപ്പാടുകള്‍ക്ക് വിരുദ്ധമായി നടത്തുന്ന പ്രവര്‍ത്തനങ്ങളും ധാര്‍ഷ്‌ട്യത്തോടെയുള്ള സമീപനവും തിരുത്താൻ തയ്യാറാകണമെന്ന് സി.പി.ഐ കിളിമാനൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും കരുതലും ജനങ്ങളിലെത്തിക്കുന്നതിന് എം.എല്‍.എയുടെ നിലപാടുകള്‍ തടസം സൃഷ്ടിക്കുന്നുണ്ട്. 

കിളിമാനൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലാളികള്‍ തിങ്ങിപ്പാക്കുന്ന പ്രദേശങ്ങളിലെ കുടിവെള്ള ദൗര്‍ലഭ്യം എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജലജീവൻ പദ്ധതിയില്‍ നിന്ന് കോണ്‍ഗ്രസ് വാര്‍ഡ് മെമ്ബര്‍മാര്‍ രാഷ്ട്രീയ വൈരാഗ്യം മൂലം ഒഴിവാക്കിയ പാവപ്പെട്ടവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും എം.എല്‍.എ തിരിഞ്ഞുനോക്കിയില്ലെന്നും സി.പി.ഐ വ്യക്തമാക്കി.

ചൂട്ടയില്‍ കോളനിയില്‍ ഒരു കോടി രൂപ ചെലവിട്ട് നടത്തുന്ന നവീകരണത്തില്‍ കോളനിനിവാസികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കേട്ടശേഷം പ്രായോഗികമായവ നടപ്പിലാക്കണമെന്ന പൊതുആവശ്യം നിരാകരിക്കപ്പെട്ടെന്നും പദ്ധതിയുടെ ഉദ്ഘാടനം എല്‍.ഡി.എഫില്‍ ആലോചിച്ചല്ല നടത്തിയതെന്നും സി.പി.ഐ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !