കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ പ്രതിഷേധ പ്രഖ്യാപനം; ബാങ്കിനു മുന്നില്‍ നിന്നും തൃശൂര്‍ കലക്ടറേറ്റിലേക്ക് നടക്കാൻ നിക്ഷേപകൻ,

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ പ്രതിഷേധം പ്രഖ്യാപിച്ച്‌ നിക്ഷേപകൻ ജോഷി രംഗത്ത്. കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ നിന്നും തൃശൂര്‍ കലക്ടറേറ്റിലേക്ക് നവംബര്‍ ഒന്നിന് ഒറ്റയ്ക്കു നടന്നാണ് പ്രതിഷേധിക്കുന്നത്.

ജോഷിക്കും കുടുംബത്തിനും 90 ലക്ഷമാണ് കരുവന്നൂരില്‍ നിക്ഷേപം ഉള്ളത്. ട്യൂമര്‍ ബാധിതനായ ജോഷി 21 ശസ്ത്രക്രിയ കഴിഞ്ഞയാളാണ്.

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപകരെത്തുന്നു എന്ന് ഭരണ സമിതി പറയുമ്പോഴും ചികിത്സയ്ക്കും ജീവിതച്ചിലവിനും പണം കിട്ടുന്നില്ലെന്ന പരാതിക്ക് കുറവില്ല. 7 ലക്ഷം നിപേക്ഷ മുണ്ടായിട്ടും ചികിത്സയും ജീവിത ചിലവിനും പണം നല്‍കുന്നില്ലെന്ന പരാതിയുമായി നിക്ഷേപക റജീന സെബാസ്റ്റ്യനും രംഗത്ത് എത്തി.

അതിനിടെ തട്ടിപ്പിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ര്‍ ബാങ്കിലേക്ക് 20 ലക്ഷം നിക്ഷേപമെത്തി. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ ടൂറിസം വികസന സഹകരണ സംഘമാണ് 20 ലക്ഷം ഒരു കൊല്ലത്തേക്ക് നിക്ഷേപിച്ചത്. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ബാധ്യത കണക്കിലെടുത്താണ് നിക്ഷേപമെന്നായിരുന്നു ടൂറിസം സംഘം പ്രസിഡന്‍റ് പറഞ്ഞത്. 

നേരത്തെ ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷൈലജ ബാലനും ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയിരുന്നു. ബാങ്കിന്‍റെ തകര്‍ന്ന വിശ്വാസം തിരിച്ചു പിടിക്കാനുള്ള സിപിഎം നീക്കത്തിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നിക്ഷേപ നീക്കങ്ങളെന്നാണ് വിലയിരുത്തല്‍

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !