തൃശൂര്‍: രജിസ്ട്രേഷൻ നടത്തുന്നതിനൊപ്പം ആധാരങ്ങള്‍ പോക്കുവരവ് ചെയ്യുന്നതിനും സൗകര്യമൊരുക്കുമെന്ന് രജിസ്ട്രേഷൻ, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. മുണ്ടൂരിലെ പുതിയ സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആധുനികവല്‍ക്കരണത്തിലൂടെ രജിസ്ട്രാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ ഓണ്‍ലൈനായി വേഗത്തില്‍ എല്ലാവരിലേക്കും എത്തിക്കുകയാണ്. മുന്നാധാരങ്ങള്‍ എല്ലാം തന്നെ ഡിജിറ്റല്‍ ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.
ഓരോ ഓഫീസും ജനസൗഹൃദവും ഈ ഗവേണൻസ് രീതിയിലേക്കും മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മാണം വൈകിയപ്പോളെല്ലാം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എയുടെ നിരന്തര ഇടപെടല്‍ ഉണ്ടായിരുന്നെന്നും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എ വലിയ പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
117 വര്‍ഷം പഴക്കമുള്ള മുണ്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ ഓഫീസ് കെട്ടിടം പണിതിരിക്കുന്നത്. 8540 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് അത്യാധുനിക സൗകര്യങ്ങളുടെയുള്ള പുതിയ കെട്ടിടം ഒരുക്കിയിട്ടുള്ളത്.
ഓഫീസ് റൂം, സബ് രജിസ്ട്രാര്‍ റൂം, ഓഡിറ്റ് റൂം, പബ്ലിക് വെയ്റ്റിംഗ് റൂം, പാര്‍ക്കിംഗ് ഷെഡ്, ഭിന്നശേഷി സൗഹൃദ ബാത്റൂം ഉള്‍പ്പെടെ അഞ്ചു ടോയ്‌ലറ്റുകള്‍, റാപ്പ് വരാന്ത, മഴവെള്ള സംഭരണി, വോളിയം ലിഫ്റ്റ് റൂം, കോമ്ബാറ്റ് സിസ്റ്റം ഒരുക്കുന്നതിനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള റെക്കോര്‍ഡ് റൂം എന്നിവ ഉള്‍പ്പെടുന്നതാണ് 1.29 കോടി രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം.
തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓഫീസുകളിലൊന്നാണ് മുണ്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ്. ആറ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 15 വില്ലേജുകളിലെ ജനങ്ങളാണ് മുണ്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് സേവനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്.
ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷൻ കോര്‍പ്പറേഷൻ തൃശ്ശൂര്‍ റീജിയണല്‍ മാനേജര്‍ സി രാകേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രജിസ്ട്രേഷൻ വകുപ്പ് ജോയിന്റ് ഐജി പി കെ സാജൻ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഉഷാ ദേവി, വി കെ രഘുനാഥൻ, സിമി അജിത് കുമാര്‍,
തങ്കമണി ശങ്കുണ്ണി, രേഖ സുനില്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ എ വി വല്ലഭൻ, ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ ലീല രാമകൃഷ്ണൻ, കൈപ്പറമ്ബ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ലെനിൻ, ജില്ലാ രജിസ്ട്രാര്‍ ജനറല്‍ എ ടി മരിയ ജൂഡി, ജില്ലാ രജിസ്ട്രാര്‍ ഓഡിറ്റ് ഡിലൻ ടോം,
ഉത്തര മദ്ധ്യ മേഖല ഡെപ്യൂട്ടി ഇൻസ്പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രേഷൻ ഒ എ സതീശ്, സബ് രജിസ്ട്രാര്‍ ഓഫീസര്‍ പി ബാബുമോൻ, ഹെഡ് ക്ലര്‍ക്ക് പി ജി ദിലീപൻ, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.