തൃശൂര്‍: നഷ്ടത്തിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളെ സഹായിക്കാൻ പുനരുദ്ധാരണ നിധി രൂപവത്കരിക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം ഭരണസമിതികള്‍.
കരുവന്നൂര്‍ അടക്കം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. പ്രതിസന്ധിയിലാകുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം രക്ഷ പാക്കേജുകളുണ്ടാക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ കാര്‍ഷിക വായ്പ സ്ഥിരത ഫണ്ട്, റിസര്‍വ് ഫണ്ട് എന്നിവയില്‍നിന്നുള്ള പണമാണ് സംരക്ഷണ നിധിയിലേക്ക് എത്തുക. പ്രാഥമിക സഹകരണ ബാങ്കുകള്‍ ലാഭത്തിന്റെ ഏഴ് ശതമാനം കാര്‍ഷിക വായ്പ സ്ഥിരത ഫണ്ടിലേക്കും 15 ശതമാനം റിസര്‍വ് ഫണ്ടിലേക്കും നീക്കിവെക്കണം.
കാര്‍ഷിക വായ്പ സ്ഥിരത ഫണ്ടിന്റെ 50 ശതമാനം സംരക്ഷണ നിധിക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. വായ്പ തുകക്ക് നിക്ഷേപ പലിശ നല്‍കാനാണ് നിലവിലെ ധാരണ. എന്നാല്‍, ഫണ്ട് കണ്ടെത്തുന്നതിന് അപ്പുറം സഹകരണ സംരക്ഷണ നിധിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചോ മറ്റു മാനദണ്ഡങ്ങളെക്കുറച്ചോ തീരുമാനമൊന്നും ആയിട്ടില്ല. കരുതല്‍ ഫണ്ട് നല്‍കാത്ത സംഘങ്ങള്‍ക്ക് പരിരക്ഷ കിട്ടുമോയെന്നതിലും വ്യക്തതയില്ല.
സഹകരണ പുനരുദ്ധാരണ നിധിയോട് നിയമവശവും പ്രായോഗികതയും ചൂണ്ടിക്കാട്ടിയുള്ള വിയോജിപ്പാണ് യു.ഡി.എഫ് നിയന്ത്രിത സഹകരണ സംഘങ്ങള്‍ ഉയര്‍ത്തുന്നത്. ഇത് ലാഭത്തിലുള്ള ബാങ്കുകളുടെ തകര്‍ച്ചക്ക് വഴിവെക്കുമെന്ന ആശങ്ക ഇവര്‍ പങ്കുവെക്കുന്നു. ഭൂരിപക്ഷം സഹകരണ സംഘങ്ങളിലും വായ്പ കുടിശ്ശിക ഭീതിദമാണ്. നോട്ടീസ് നല്കിയാല്തന്നെ ആത്മഹത്യഭീഷണിയും മറ്റുമായി വിവാദത്തിലാവും. കഴിയുന്നത്ര വായ്പ കുടിശ്ശിക പിരിച്ചെടുത്തും നിക്ഷേപങ്ങള്‍ സ്വീകരിച്ചുമാണ് പല സംഘങ്ങളും മുന്നോട്ടു പോകുന്നത്.
അതേസമയം, സഹായനിധിയെ എതിര്‍ക്കുമെന്ന് കരുവന്നൂരിനെ ചൂണ്ടി വ്യക്തമാക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഭരണത്തില്‍ തകര്‍ന്ന ബാങ്കുകളുടെ പുനരുദ്ധാരണവും ഇതില്‍ ഉള്‍പ്പെടുന്നതിനാല്‍ എതിര്‍പ്പിന് കാര്യമായ വീര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.