തൃശൂർ: സംസ്ഥാനത്ത് 2025 നവംബര്‍ ഒന്നോടെ അതിദരിദ്രരായ ഒരു കുടുംബവും ഇല്ലാത്ത വിധത്തില്‍ കേരളത്തെ മാറ്റണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.
സംസ്ഥാനത്ത് അതിദരിദ്രരെ കണ്ടെത്തി അവരെ ഉയര്‍ത്തിക്കൊണ്ടുവരാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുകയാണ്. കുടുംബശ്രീ മുഖേനയാണ് അതിദരിദ്രരെ കണ്ടെത്തിയിരിക്കുന്നത്.
അതിദരിദ്രരെ കണ്ടെത്തുക, അവകാശമായ സാമൂഹിക ക്ഷേമ പെൻഷൻ മുടക്കില്ലാത്ത ജനങ്ങളിലേക്ക് എത്തിക്കുക, ഗെയില്‍ പൈപ്പ് ലൈൻ, ദേശീയപാത വികസനം, പാലങ്ങള്‍, ജലമെട്രോ തുടങ്ങി വിഴിഞ്ഞം കടപ്പുറത്ത് കപ്പലിറക്കിയത് ഉള്‍പ്പെടെ കേരളത്തിന്റെ ഭൗതിക വികസന നേട്ടങ്ങളുടെ കാലമാണിത്കേരളത്തിന്റെ സമഗ്രമായ വികസനമാണ് ഈ സര്‍ക്കാരിന്റെ കൈമുദ്രയെന്നും ജനങ്ങളെ കേള്‍ക്കാനും സംവേദിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസ്സിന് ഡിസംബര്‍ ആറിന് 11 മണിക്ക് കയ്പമംഗലം നിയോജക മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 47.10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിര്‍മ്മാണം. ചടങ്ങില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം കെഎസ് ജയ എന്നിവര്‍ മുഖ്യാതിഥികളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.