ആരോപണ വിധേയനായഎൻ.വി വൈശാഖനെ മാറ്റി: വി.പി ശരത്ത് പ്രസാദ് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി,

തൃശൂര്‍: ഡി വെെ എഫ് ഐ തൃശൂ‌ര്‍ ജില്ലാ സെക്രട്ടറിയായി വി പി ശരത്ത് പ്രസാദിനെ തിരഞ്ഞെടുത്തു. എൻ വി വെെശാഖനെ മാറ്റിയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

വെെശാഖനെതിരെ സംഘടനാഭാരവാഹിയുടെ പരാതിയുണ്ടായതിനെ തുടര്‍ന്നാണ് സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നതെന്നാണ് വിവരം. ഡി വെെ എഫ് ഐയുടെ ജോ.സെക്രട്ടറിയായിരുന്നു വി പി ശരത്ത് പ്രസാദ്. കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കെെക്കൊണ്ടത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് വനിതാ നേതാവിന്റെ പരാതിയില്‍ ജില്ലാ കമ്മിറ്റിയുടെ ചുമതലയില്‍ നിന്ന് വെെശാഖനെ മാറ്റിയത്. നിര്‍ബന്ധിത അവധിയെടുത്ത് അദ്ദേഹം ചികിത്സയില്‍ പോവുകയായിരുന്നു. പിന്നാലെ സി പി എം ജില്ലാ കമ്മിറ്റിയില്‍ നിന്ന് വെെശാഖനെ ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തിയിരുന്നു. ഈ സമയത്ത് ശരത്തിന് തന്നെയായിരുന്നു താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്. ആരോപണമുണ്ടായതിനെ തുടര്‍ന്ന് എൻ വി വെെശാഖനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റാൻ സി പി എം ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചിരുന്നു. ഡി വെെ എഫ് ഐ ജില്ലയില്‍ ആരംഭിച്ച ജാഥയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു.

അതേസമയം, തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ക്വാറിയ്‌ക്കെതിരെ പരാതി നല്‍കിയ ആള്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണവും അടുത്തിടെ വെെശാഖന് നേരെ ഉയര്‍ന്നിരുന്നു. 

പരാതി പിൻവലിച്ചാല്‍ പണം ക്വാറി ഉടമയില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് വെെശാഖൻ പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാല്‍ സുഹൃത്തായ ക്വാറി ഉടമയ്ക്ക് വേണ്ടി മദ്ധ്യസ്ഥചര്‍ച്ച നടത്തിയത് മാത്രമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി വെെശാഖനും രംഗത്തെത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !