തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ സുരേഷ് ഗോപി നടത്തിയ പദയാത്രയ്ക്ക് പിന്നാലെ സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമാക്കി ബി.ജെ.പി.സഹകരണബാങ്ക് തട്ടിപ്പ് ലോക്സഭാ തിരഞ്ഞെടുപ്പ് വിഷയമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി. നേതൃത്വം.
കൊട്ടാരക്കരയില്‍ നടന്ന സഹകരണസംരക്ഷണ അദാലത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുന്നൂറോളം നിക്ഷേപകരില്‍നിന്ന് നേരിട്ട് പരാതി സ്വീകരിച്ചു. ഇവ ഇ.ഡി.ക്ക് കൈമാറും. ഇ.ഡി. അന്വേഷണത്തിനായി വരുമ്പോള്‍ സി.പി.എമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും ഒരുമിച്ച് എതിര്‍ക്കുകയാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു.
കെ.വൈ.സി വന്നാല്‍ ആളറിയാതെ പണം നിക്ഷേപിക്കാൻ കഴിയില്ലെന്നും ഇക്കാരണത്താല്‍ പിണറായി വിജയനും വി.ഡി. സതീശനും കുഞ്ഞാലിക്കുട്ടിയും എതിര്‍ക്കുമെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
സഹകരണസംരക്ഷണ അദാലത്തിലൂടെ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇരയായവരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാകുമെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തല്‍.
കേന്ദ്ര ഏജൻസികള്‍ക്ക് പരാതി കൈമാറുന്നതിലൂടെ എതിരാളികളെ പ്രതിരോധത്തിലാക്കാൻ കഴിയുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. പാര്‍ട്ടി ജയസാധ്യത കാണുന്ന തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, തുടങ്ങിയ മണ്ഡലങ്ങളില്‍ സഹകരണ വിഷയം തങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായേക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.