ഇന്ത്യൻ പാരാ അത്‌ലറ്റ് ശീതൾ ദേവിക്ക് ആനന്ദ് മഹീന്ദ്രയുടെ സ്‍നേഹ സമ്മാനം.
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ അമ്പെയ്‌ത്തിൽ ശീതൾ സ്വർണം നേടിയിരുന്നു. ശീതളിന് കൈകളില്ല, അവൾ കാലുകൊണ്ടാണ് അമ്പെയ്യുന്നത്. എത്ര കഠിനാധ്വാനവും അർപ്പണബോധവും കൊണ്ടാണ് ശീതൾ ദേവി ഒറ്റ സെഷനിൽ രണ്ട് സ്വർണം നേടിയതെന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും.
ഒക്‌ടോബർ 27ന് ഏഷ്യൻ പാരാ ഗെയിംസിന്റെ സിംഗിൾ എഡിഷനിൽ രണ്ട് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ശീതൾ ദേവി. ശീതളിന്റെ മനോഹരമായ ഒരു വീഡിയോയും ഒപ്പം ഹൃദയവും കണ്ണും നനയിക്കുന്ന ഒരു കുറിപ്പും ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്‍തു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ശീതൾ ദേവിയുടെ ഒരു വീഡിയോ ആനന്ദ് മഹീന്ദ്ര പങ്കിട്ടു. അതിൽ അവൾ കാലുകൾ കൊണ്ട് ലക്ഷ്യം വെച്ച് പരിശീലിക്കുന്നത് കാണാം. അവരുടെ കഠിനാധ്വാനം വ്യക്തമായി കാണാൻ കഴിയും.
ശീതളിന്റെ നിശ്ചയദാർഢ്യവും ശീതളിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മഹീന്ദ്ര അവർക്ക് പുതിയ കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ശീതളിന് ഏത് മഹീന്ദ്ര കാറും തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ശീതളിന്റെ ബുദ്ധിമുട്ടുകൾ കണ്ട ആനന്ദ് മഹീന്ദ്ര ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങളിൽ പരാതിപ്പെടില്ലെന്ന് പ്രതിജ്ഞയെടുത്തു. ശീതളിനെ ഗുരു എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
I will never,EVER again complain about petty problems in my life. #SheetalDevi you are a teacher to us all. Please pick any car from our range & we will award it to you & customise it for your use. pic.twitter.com/JU6DOR5iqs
— anand mahindra (@anandmahindra) October 28, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.