കിയവ്: വടക്കു കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു.
ഖാർകിവ് മേഖലയിലെ പിയാൻസ്കിനടുത്തുള്ള ഹ്രോസ ഗ്രാമത്തിൽ പ്രാദേശിക സമയം ഉച്ചക്ക് 1.15നാണ് സംഭവം. പ്രദേശവാസിയുടെ മരണത്തെ തുടർന്ന് ഗ്രാമത്തിലെ കഫേയിൽ ഒത്തുചേർന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.
മരിച്ചവരിൽ ആറു വയസ്സുള്ള ആൺകുട്ടിയുമുണ്ട്. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം സിവിലിയന്മാർക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
ആക്രമണത്തെ യു.എൻ ഹ്യൂമാനിറ്റേറിയൻ കോഓഡിനേറ്റർ ഡെനിസ് ബ്രൗൺ അപലപിച്ചു. സിവിലിയന്മാർക്ക് നേരെ മനഃപൂർവം ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഹ്രോസയിൽ സൈനിക കേന്ദ്രങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും പൗരൻമാരെ ഭയപ്പെടുത്താനുള്ള ഹീനകൃത്യമാണ് റഷ്യ നടത്തിയതെന്നും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
പരമാവധി ആളപായം ഉറപ്പാക്കാൻ ഉച്ചഭക്ഷണസമയത്ത് റഷ്യൻ തീവ്രവാദികൾ മനഃപൂർവം ആക്രമണം നടത്തുകയായിരുന്നുവെന്നും മന്ത്രാലയം എക്സിൽ കുറിച്ചു. റഷ്യ നടത്തുന്നത് വംശഹത്യയാണെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.