കൊച്ചി: കളമശേരി ഏലൂരിൽ പരാതി അന്വേഷിക്കാനെത്തിയ ഏലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിനെ മുൻ പൊലീസുകാരനായ പോൾ വെട്ടി. മുൻ ക്രൈംബ്രാഞ്ച് എസ്ഐയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ള പോൾ. കുടുംബത്തെ ആക്രമിച്ചതിനും പൊലീസിനെ വെട്ടിയതിനും കേസെടുത്തിട്ടുണ്ട്.
കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് റിട്ടയേർഡ് എസ്‌ഐ പോളിനെതിരെ സ്വന്തം മകൾ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതി അന്വേഷിക്കാനാണ് ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറും സംഘവും ഉച്ചയോടെ പോളിന്റെ വീട്ടിലെത്തിയത്. ആ സമയം മദ്യലഹരിയിലായിരുന്ന പോൾ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിക്കുകയായിരുന്നു.
പൊലീസ് എത്തിയതോടെ അവർക്ക് നേരെയായി ആക്രമണം. വാതിൽ തുറക്കുന്നിതിനിടെ പോൾ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് എഎസ്ഐ സുനിൽ കുമാറിനെ വെട്ടി. ആക്രമണത്തിൽ സുനിൽ കുമാറിന്റെ ഇടത് കൈയ്ക്ക് ആണ് പരിക്കേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ മുൻ പൊലീസുകാരനായ പോളിനെ ഏലൂർ സ്റ്റേഷനിലെ പൊലീസുകാർ ചേർന്ന് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.