പാഠപുസ്തകങ്ങളിൽ 'ഇന്ത്യ' എന്ന പേരിന് പകരം 'ഭാരത്' എന്നാക്കി പാഠ്യപദ്ധതിയിൽ പൗരാണിക ചരിത്രത്തിന് പകരം 'ക്ലാസിക്കൽ ഹിസ്റ്ററി' അവതരിപ്പിക്കാനുള്ള സാമൂഹ്യ ശാസ്ത്ര ഉന്നതതല സമിതിയുടെ ശുപാർശ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻസിഇആർടി) അംഗീകരിച്ചു.
കമ്മറ്റി ചെയർപേഴ്‌സൺ സിഐ ഐസക് പറയുന്നതനുസരിച്ച്, പാഠപുസ്തകങ്ങളിൽ "ഇന്ത്യ" എന്ന പേര് മാറ്റി "ഭാരത്" എന്നാക്കാനും പാഠ്യപദ്ധതിയിൽ "പുരാതന ചരിത്രം" എന്നതിന് പകരം "ക്ലാസിക്കൽ ഹിസ്റ്ററി" അവതരിപ്പിക്കാനും ഇന്ത്യൻ നോളജ് സിസ്റ്റം (ഐകെഎസ്) ഉൾപ്പെടുത്താനും പാനൽ നിർദ്ദേശിച്ചു. എല്ലാ വിഷയങ്ങൾക്കും സിലബസ്.
Response to the Uproar on the Recommendation of India to be mentioned as Bharat in NCERT’s Textbooks
— NCERT (@ncert) October 25, 2023
On the news in media being flashed about changing the name of India into Bharat in all NCERT textbooks,
ഏഴംഗ ഉപദേശക സമിതിയുടെ ശുപാർശ എൻസിഇആർടി അംഗീകരിച്ചു. അടുത്ത വർഷം മുതൽ അച്ചടിച്ച് പുറത്തിറക്കുന്ന പാഠപുസ്തകങ്ങളിലെല്ലാം ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാകും ഉണ്ടാകുക.
ജി20 ഉച്ചകോടിയിലാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിച്ച് തുടങ്ങിയത്. രാഷ്ട്രപതിയുടെ അത്താഴവിരുന്നതിന് രാഷ്ട്രത്തലവൻമാർക്ക് നൽകിയ കത്തിൽ ഭാരത് എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് വിവാദമായപ്പോൾ ഇന്ത്യ അല്ലെങ്കിൽ ഭാരത് എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് പാഠപുസ്തകങ്ങളിലും രാജ്യത്തിന്റെ പേര് തിരുത്താൻ പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.