ഹമാസ് തീവ്രവാദികള്‍ പ്രദര്‍ശിപ്പിച്ച മൃതദേഹം ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥയുടേത് അല്ല, ജര്‍മ്മന്‍ ടാറ്റൂ കലാകാരിയുടേത്

ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥ എന്നവകാശപ്പെട്ട് പ്രദര്‍ശിപ്പിച്ച മൃതദേഹം ജര്‍മ്മന്‍ ടാറ്റൂ കലാകാരിയുടേത്  എന്ന് അവരുടെ അമ്മയുടെ സ്ഥിരീകരണം. തീര്‍ത്തും അപ്രതീക്ഷിതമായി ഇസ്രയേലിനെ ആക്രമിച്ച ഹമാസ് തീവ്രവാദികള്‍ അവകാശപ്പെട്ടത് അതൊരു ഇസ്രയേല്‍ വനിത സൈനിക ഉദ്യോഗസ്ഥയുടെ ശരീരമാണെന്നായിരുന്നു. എന്നാല്‍ അത് ഒരു ജര്‍മ്മന്‍ ടാറ്റു കലാകാരിയുടെ മൃതദേഹമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. 

ഷാനി ലൂക്ക് എന്ന 30 കാരി ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാനായി ഇസ്രയേലില്‍ എത്തിയതായിരുന്നു. ഷാമി ലൂക്ക് പങ്കെടുത്ത സംഗീതോത്സവ വേദിയായിരുന്നു ആദ്യം ആക്രമണത്തിന് വിധേയമായതെന്ന് പറയപ്പെടുന്നു. ഇസ്രയേലി വനിതാ സൈനിക ഉദ്യോഗസ്ഥയുടെ മൃതദേഹം എന്നായിരുന്നു ഹമാസ് അവകാശപ്പെട്ടത്. എന്നാല്‍ ഷാനി ലൂക്കിന്റെ ഒരു ബന്ധു അവരെ തിരിച്ചറിയുകയായിരുന്നു. കാലിലെ പ്രത്യേക തരത്തിലുള്ള ടാരു കണ്ടാണ് അവരെ തിരിച്ചറിഞ്ഞത്. സമാധാനത്തിനായുള്ള ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഷാനി ലൂക്ക് എന്ന് അവരുടെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. 

കൊലപ്പെടുത്തിയ ശേഷം ഹമാസ് തീവ്രവാദികൾ  പിക്ക് അപ് ട്രക്കിന്റെ പുറകില്‍ അപഹാസ്യമായ രീതിയില്‍ ഈ ജർമ്മൻ  വനിതയുടെ അര്‍ദ്ധനഗ്നമായ മൃതദേഹം  പാലസ്തീന്‍  നഗരവീഥികളിലൂടെ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഇന്നലത്തെ ഇസ്രായേൽ ആക്രമണം കൊണ്ടാടിയത്. ഒരു കാല്‍, തികച്ചും ആഭാസകരമായ രീതിയില്‍ ഉയര്‍ത്തിവെച്ചായിരുന്നു ഈ 30 കാരിയുടെ അര്‍ദ്ധനഗ്ന മൃതദേഹം ട്രക്കില്‍ പ്രദര്‍ശിപ്പിച്ചത്. അതിനു ചുറ്റും ഇരിക്കുന്ന തീവ്രവാദികളും നിരത്തില്‍ നിരന്ന അവരുടെ അനുയായികളും ആര്‍പ്പ് വിളികളോടെയായിരുന്നു ആ മൃതദേഹം കൊണ്ടു പോയത്. അവരില്‍ ചിലര്‍ ആ മൃതദേഹത്തില്‍ തുപ്പുന്നും ഉണ്ടായിരുന്നു.

അതിനു ശേഷം അധികം അകലെയല്ലാതെ നടന്ന ഒരു ഡെസര്‍ട്ട് നൃത്തോത്സവ വേദിയിലേക്കും ഭീകരരെത്തി. അതില്‍ പങ്കെടുത്തിരുന്ന നോവ ആര്‍ഗമനി എന്ന 25 കാരിയായ വിദ്യാര്‍ത്ഥിനിയും തീവ്രവാദികള്‍ തട്ടിക്കോണ്ടു പോയവരില്‍ ഉള്‍പ്പെടുന്നു. ഒരു മോട്ടോര്‍ബൈക്കില്‍ കെട്ടിയിട്ട് ഇവരെ കൊണ്ടു പോകുനന്‍ വീഡിയോ ദൃശ്യം വിവിധ  സമൂഹ മാധ്യമങ്ങളിൾ പുറത്തുവിട്ടിരുന്നു. തന്നെ കൊല്ലരുതെന്ന് കരഞ്ഞപേക്ഷിക്കുന്ന നോവയെയും കൊണ്ട് ഭീകരന്‍ പോകുന്നത് നോക്കി നിസ്സഹായനായി നില്‍ക്കുന്ന കാമുകനെയും ദൃശ്യങ്ങളില്‍ കാണാം.

ഡോറോണ്‍ ആഷര്‍ എന്ന 34 കാരിയായ സ്ത്രീയും അവരുടെ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് മക്കളും ബന്ധിയാക്കപ്പെട്ട് ഗാസയിലെ തുരങ്കങ്ങളില്‍ കഴിയുന്നവരില്‍ ഉള്‍പ്പെടുന്നു എന്ന് മറ്റൊരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ,മറ്റ് നിരവധി ഇസ്രയേലി യുവാക്കള്‍ക്കൊപ്പം ഉത്സവം ആഘോഷിക്കുകയായിരുന്നു ഇവരും മരുഭൂമിയില്‍ സംഘടിപ്പിച്ച സമാധാനോത്സവത്തിലേക്കാണ് ആയുധധാരികളായ തീവ്രവാദികള്‍ ഇരച്ചു കയറിയത്.

ഗാസാ മുനമ്പില്‍ നിന്നും ഇസ്രയിലെക്ക് അതിക്രമിച്ചു കയറിയ ഹമാസ് തീവ്രവാദികള്‍ പലയിടങ്ങളിലും അക്രമങ്ങള്‍ അഴിച്ചു വിട്ടു. ഗ്രാമങ്ങള്‍ പിടിച്ചെടുക്കുകയും ഏതാണ്ട് 50 ഇസ്രയേലികളെ ഹമാസ് തടവിലാക്കിയതായാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗാസയിലെ ഭൂഗര്‍ഭ തുരങ്കങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവരില്‍ ചിലരെ ഉടനറ്റി വധിച്ചതായും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇപ്പോള്‍ 22 ഇടങ്ങളിലായി യുദ്ധം നടന്നുകൊണ്ടിരിക്കുന്നതായി ഇസ്രയേലി സൈനിക വക്താവ് അറിയിച്ചു. അതിനു പുറമെ ഗാസയിലെ നിരവധി ഇടങ്ങളില്‍ ഇസ്രയേല്‍ ബോംബാക്രമണങ്ങളും നടത്തുന്നുണ്ട് ഗാസാ മുനമ്പിന്റെ അതിര്‍ത്തിയോട് ചേര്ന്നുള്ള ഏഴ് പ്രദേശങ്ങളില്‍ നിന്നായാണ് ബന്ധികളില്‍ ഏറെ പേരെയും തീവ്രവാദികള്‍ പിടികൂടിയത് എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍- പാലസ്തീന്‍ കുടിപ്പകയിലോ, മദ്ധ്യപൂര്‍വ്വദേശത്തെ രാഷ്ട്രീയത്തിലോ ഒരു പങ്കുമില്ലാത്ത തികച്ചും പ്രതീക്ഷിക്കാത്ത സമയത്ത് നടത്തിയ ആക്രമണത്തില്‍ 480 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 3200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !