അയര്‍ലണ്ടില്‍ ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങളുടെ സാധുത കാലാവധി നീട്ടി: NMBI

അയർലണ്ടിൽ Nursing and Midwifery Board of Ireland (NMBI) യുടെ രജിസ്‌ട്രേഷൻ കമ്മിറ്റി ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങളുടെ സാധുത നീട്ടി.

നഴ്‌സിങ് ജോലിക്ക് ഓഫര്‍ ലഭിച്ചിട്ടും വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നത് കാരണം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത വിദേശ നഴ്‌സുമാരുടെ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റ് പാസായതിന്റെ കാലാവധി  നീട്ടി. 
അയര്‍ലണ്ടില്‍ നഴ്‌സ് ആയി രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇംഗ്ലിഷ് ഭാഷയില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള  IELTS അല്ലെങ്കില്‍ OETS പാസാകേണ്ടത് നിര്‍ബന്ധമാണ്. ഇനിപ്പറയുന്ന എല്ലാ ആവശ്യകതകളും നിറവേറ്റുന്ന അപേക്ഷകർക്ക് ഇപ്പോൾ മൂന്ന് മാസത്തെ വിപുലീകരണം ലഭ്യമാണ്:
  • മുമ്പ് ഒരു ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ തൃപ്തികരമായ സ്കോറോടെ വിജയിച്ചു.
  • രജിസ്ട്രേഷനായി അപേക്ഷിച്ച് മൂന്ന് മാസത്തിനുള്ളിൽ കാലാവധി കഴിഞ്ഞ ഒരു ടെസ്റ്റ്.
  • ATWS പ്രശ്‌നങ്ങൾ കാരണം അപേക്ഷ വൈകുന്നതിന്റെ തെളിവുകൾ ഉണ്ടെങ്കിൽ  (2023 ലെ നിരസിച്ചതിന്റെ തെളിവ്).
  • 2023-ൽ ഒരു നഷ്ടപരിഹാര നടപടി വിജയകരമായി പൂർത്തിയാക്കി.
ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ് വിജയിച്ചു  അയര്‍ലണ്ടില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ ടെസ്റ്റിന്റെ കാലാവധി കഴിയുകയും ചെയ്യുന്നവര്‍ക്ക്, അടുത്ത മൂന്ന് മാസത്തേയ്ക്ക് കൂടി ടെസ്റ്റ് കാലാവധി നീട്ടിനല്‍കുമെന്ന് ആണ്  NMBI ഒക്ടോബർ 10 മുതൽ  വ്യക്തമാക്കിയിട്ടുള്ളത്. 
AWS വിസ ലഭിക്കുന്നതില്‍ കാലതാമസം ഉള്ളതിനാലാണ് ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തത് എന്നതിന് തെളിവും ലഭിക്കണം.  നിലവിലെ ജോലി ഉപേക്ഷിച്ചാണ് മാസങ്ങളായി വിസയ്ക്കായി കാത്തിരിക്കുന്നത്. ടെസ്റ്റ് കാലാവധി തീരുന്നപക്ഷം വാഗ്ദാനം ചെയ്യപ്പെട്ട ജോലി നഷ്ടപ്പെടുകയും ചെയ്യും.  
AWS വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാധാരണ നിലയിലേയ്ക്ക് എത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുമ്പോഴും അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട് എന്ന് രജിസ്റ്റർ ചെയ്തവർ പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.nmbi.ie/News/
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !