കൊല്ലം: സ്കൂള്‍ അധ്യാപികയായ ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചു കൊന്ന' കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവ്.
കൊല്ലം അഡീഷനല്‍ സെഷൻസ് കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബര്‍ ഒൻപതിനായിരുന്നു കൊലപാതകം. അനിതയക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ആഷ്ലി ഭാര്യയെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. ഇതിനെതിരെ അനിതയുടെ സുഹൃത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി. ഹര്‍ജി പരിഗണിച്ച കോടതി അനിതയെ ഹാജരാക്കാൻ നിര്‍ദേശിച്ച ദിവസമാണ് കൊലപതകം നടന്നത്.
അന്ന് ഉച്ചയ്ക്ക് വീട്ടില്‍ മറ്റാരുമല്ലിത്ത സമയത്ത് ആഷ്ലി അനിതയെ വീട്ടിലെ ചിരവകൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. അതുകൊണ്ട് തന്നെ കേസില്‍ ദൃക്സാക്ഷികളുമുണ്ടായിരുന്നില്ല.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തീകരിച്ച് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ചിരവയും ഷാളുമടക്കം എട്ട് തൊണ്ടിമുതലുകള്‍, 37 രേഖകള്‍ എന്നിവ പ്രൊസിക്യൂഷൻ കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായിരുന്നു അനിത. ശാസ്താംകോട്ട ഇൻസ്പെക്ടറായിരുന്ന വി എസ് പ്രശാന്താണ് അന്വേഷണം നടത്തിയത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.