ചാത്തന്നൂര്‍: പാരിപ്പള്ളിയില്‍ ലഹരി മാഫിയയും മദ്യപസംഘങ്ങളും സജീവമായിട്ടും പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപം.
പകല്‍ സമയങ്ങളില്‍ പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങിനടക്കുവാൻ കഴിയാത്ത അവസ്ഥ പലയിടത്തുമുണ്ട്. സ്ഥിരമായി മദ്യവില്പന നടത്തുന്ന സംഘം മെഡിക്കല്‍ കോളജും പരിസരവും കൈയടക്കിയ നിലയിലാണ്. പാരിപ്പള്ളി ടൗണില്‍ മാത്രം സ്ഥിരമായി ഇരുപതോളം മദ്യ കച്ചവടക്കാരും പത്തോളം കഞ്ചാവ് മയക്കുമരുന്ന് കച്ചവടക്കാരും ഉണ്ടെന്ന് പൊലീസും എക്സൈസും സമ്മതിക്കുന്നു.
ലഹരി വിപണനവും പരസ്യ മദ്യപാനവും നിയന്ത്രിക്കുവാൻ പൊലീസും എക്സൈസും കാര്യക്ഷമമായി നടപടി സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.