കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ പ്രമേയമാക്കി നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര കൃത്യമായി അതിന്റെ ഭീകരത ആവിഷ്ക്കരിച്ച മറ്റൊരു സിനിമയില്ല.. സംവിധായകൻ ടിനു പാപ്പച്ചനും , തിരക്കഥാകൃത്ത് ജോയ്മാത്യുവിനും അഭിനന്ദനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ക്കാരെ പറ്റിക്കാൻ നോക്കേണ്ട… കണ്ണൂരിലെ ഒരോ പ്രേക്ഷകനും അറിയാം ഒരോ കഥാപാത്രത്തേയുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഈ സിനിമ കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ സൗജ്യന്യമായി പ്രദര്‍ശിപ്പിക്കണമെന്ന് അപേക്ഷയുണ്ട്. അന്തേവാസികളില്‍ ചിലര്‍ പൊട്ടിതെറിക്കും. ഒരുപക്ഷേ അവര്‍ പല അപ്രിയ സത്യങ്ങളും ലോകം കിടുങ്ങുമാറുച്ചത്തില്‍ വിളിച്ചു പറയുമെന്ന കാര്യം ഉറപ്പാണെന്നും അബ്ദുള്ളക്കുട്ടി കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
കണ്ണൂരിലെ ഒന്ന് രണ്ട് പഴയ SFI സഖാക്കള്‍ പറഞ്ഞത് കേട്ടിട്ടാണ് ചാവേര്‍ എന്ന സിനിമ കണ്ടത്. ഡ്രൈവര്‍ രമേശനും, പാര്‍ട്ടി പ്രവര്ത്തകൻ ഹരിത്തിനൊപ്പം. കണ്ണൂര്‍ സവിതയില്‍ന്നാണ് സിനിമ കണ്ടത്.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ പ്രമേയമാക്കി നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര കൃത്യമായി അതിന്റെ ഭീകരത ആവിഷ്ക്കരിച്ച മറ്റൊരു സിനിമയില്ല.. സംവിധായകൻ ടിനു പാപ്പച്ചനും , തിരക്കഥാകൃത്ത് ജോയ്മാത്യുവിനും അഭിനന്ദനങ്ങള്‍….
സിനിമ തുടങ്ങുമ്പോള്‍ നിങ്ങള്‍ എഴുതി കാണിച്ചില്ലേ ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ലാഎന്ന് കണ്ണൂര്‍ക്കാരെ പറ്റിക്കാൻ നോക്കേണ്ട… കണ്ണൂരിലെ ഒരോ പ്രേക്ഷകനും അറിയാം ഒരോ കഥാപാത്രത്തേയും കൊലയാളികള്‍ സഞ്ചരിച്ച ജീപ്പ് .ക്രിമിനലുകള്‍ ഇടത്താവളമായി ഒളിവില്‍ കഴിയുന്ന പാര്‍ട്ടി ഗ്രാമത്തിലെ പഴയ തറവാട് ..അവസാനം അതിര്‍ത്തി സംസ്ഥാനത്തിലെ എസ്റ്റേറ്റ് ബംഗ്ലാവ്ര് പാർട്ടി നേതാക്കളുടെ ആജ്ഞ അനുസരിച്ച് ഭീകര കൃത്യം നടത്തുന്ന പാവം ചാവേറുകള്‍ അനുഭവിക്കുന്ന വേദനയും, ആകുലതയും, സംഘര്ഷവുവും വളരെ ഭംഗിയായി സിനിമിയില്‍ അവതരിപ്പിക്കുന്നുണ്ട്.
എനിക്ക് ഒരു അപേക്ഷയുണ്ട്. ഈ സിനിമ കണ്ണൂര്‍ സെട്രല്‍ ജയിലില്‍ സൗജ്യന്യമായി പ്രദര്‍ശിപ്പിക്കണം. എങ്കില്‍ ഒരു കാര്യം ഉറപ്പാണ്. അന്തേവാസികളില്‍ ചിലര്‍ പൊട്ടിതെറിക്കും
ഒരു പക്ഷെ അവര്‍ പല അപ്രിയ സത്യങ്ങളും ലോകം കിടുങ്ങുമാറുച്ചത്തില്‍ വിളിച്ചു പറയും…. ഈ സിനിമയില്‍ കൊലായാളികള്‍ … ഒളിവില്‍, എസ്സ്റ്റേറ്റില്‍ താമസിച്ചത് പോലെ മുടക്കോഴിമലയിലും …. മറ്റും ഏകാന്തവാസം നയിച്ച ചേവേറുകള്‍ കണ്ണൂര്‍ ജയിലുണ്ട്……
ഇത് ചാവേറുകളെ ഇരുത്തി ചിന്തിപ്പിക്കുന്ന സിനിമയാണ്. ജോയി മാത്യു - ടിനു പാപ്പച്ചൻ കൂട്ട്കെട്ട് ഈ സിനിമയിലെ ഏറ്റവും ഗംഭീരമായ രംഗം ക്രൂരമായികൊല്ലപ്പെട്ട തെയ്യം കലാകാരന്റെ മരണ വീടാണ് . രാഷ്ട്രീയമായി കൊല്ലപ്പെട്ടവരുടെ സകല വീടുകളിലും കേരളം കണ്ട ദയനീയമായ കാഴ്ച … വിങ്ങിപൊട്ടി കരയുന്ന കാരണവൻമാര്, അലമുറയിട്ട് കരയുന്ന അമ്മമാര്‍ … ഒരു ഗ്രാമം മുഴുവൻ ദു:ഖിക്കുന്നത് എത്ര സൂക്ഷമായാണ് അഭ്രപാളിയില്‍ ഒപ്പിയെടുത്തിരിക്കുന്നത് .
അതില്‍ ഏറ്റവും ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചത് വളര്‍ത്തു നായയുടെ വേദനാജനകമായ അന്തിമോപചാരമാണ് .. ജന്തുക്കള്‍ക്ക് ഓസ്ക്കാര്‍ ഉണ്ടെങ്കില്‍ ഈ നായക്ക് അവാര്‍ഡ് ഉറപ്പാണ് … ടിനു , സിനിമ സംവിധായകന്റെ കലയാണെന്ന് നിങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഈ സിനിമായിലേ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ഒരു പാട് പക്ഷിമൃഗാദികള്‍ അഭിനയിച്ച് തകര്‍ത്ത ചലചിത്രമാണ് ചാവേര്‍
നായ, എട്ടുകാലി, പാറ്റ, ഉടുമ്പ്, പാമ്പ് പരുന്ത്, കാക്ക, ഓന്ത് …. അങ്ങിനെ അറിയുന്നതും അറിയപ്പെടാത്തതുമായ ഒരു പാട് ജീവികള്‍ …കാലിക പ്രസക്തമായ ഇത്തരം സിനിമകള്‍ എല്ലാ കാലത്തും മലയാള സിനിമക്ക് മുതല്‍ കൂട്ടാണ് .
ഇത്തരത്തില്‍ ഒരു സിനിമ നിര്‍മിക്കാൻ തുനിഞ്ഞിറങ്ങിയ വേണു കുന്നപ്പള്ളിയും അരുണ്‍ നാരായണനും സഹപ്രവര്‍ത്തകരും അഭിനനന്ദനങ്ങള്‍ അര്‍ഹിക്കുന്നു .. അഭിനയ ജീവിതത്തില്‍ വേറിട്ട കഥാ പാത്രങ്ങള്‍ ചെയ്യുന്ന കുഞ്ചാക്കോ ബോബനും ടീമിനും, പ്രത്യേകിച്ച് എന്റെ പഴയ സഖാവ് ജോയിക്കും… അഭിനന്ദനങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.