കണ്ണൂര്‍: ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാര്‍ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാര്‍ഥ ഭീകരതയെന്നും ഹമാസിനെ ഭീകരതയുടെ ഗണത്തില്‍ പെടുത്താന്‍ തനിക്ക് മനസില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി.
റിജില്‍ മാക്കുറ്റിയുടെ കുറിപ്പ്
ഫലസ്തിൻ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിൻ്റെ പേരില്‍ കുരു പൊട്ടിയൊലിക്കുന്ന സംഘികളോടും ക്രിസംഘികളോടുമാണ് പറയുന്നത്. ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാര്‍ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാര്‍ത്ഥ ഭീകരത.
പിന്നെ ഹമാസിനെ ആ ഭീകരതയുടെ ഗണത്തില്‍പ്പെടുത്താൻ എനിക്ക് മനസ്സില്ല. അതിൻ്റെ പേരില്‍ എന്ത് ബുള്ളിയിങ് നടത്തിയാലും എനിക്ക് ഒരു പ്രശ്നവുമില്ല. പിന്നെ സംഘികളോട് ഒരു കാര്യം കൂടി പറയാം .ടിപ്പു സുല്‍ത്താനും പഴശ്ശിരാജയും ഭഗത് സിംഗും ചന്ദ്രശേഖര്‍ ആസാദും ഉധം സിംഗും ഇന്ത്യക്കാര്‍ക്ക് ധീരവീരപുത്രൻമാരാണ്.
ബ്രിട്ടീഷുകാര്‍ക്ക് അവര്‍ തീവ്രവാദികളും ഭീകരവാദികളുമാണ്. ഈ ഗണത്തില്‍ ഒരു സംഘി നാമധാരി പോലും ഇല്ല. കാരണം സായിപ്പിൻ്റെ ഷൂ നക്കലായിരുന്നു ഷൂവര്‍ക്കര്‍മാരുടെ പ്രധാന പണി.ഫലസ്തീൻകാര്‍ക്ക് ഹമാസ് അവരുടെ നാടിനു വേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരാട്ടത്തിനാണ് ഐക്യദാര്‍ഢ്യം. ഇസ്രായേലിനും അവരുടെ പിൻതുണക്കാരായ ഇന്ത്യയിലെ സംഘികള്‍ക്കും ക്രിസംഘികള്‍ക്കും അവര്‍ ഭീകരൻമാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.