കണ്ണൂര്‍: വിവാദമായ ഹമാസ് ഭീകരര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ കെ ശൈലജ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണ് തനിക്കെതിരെ വലിയ പ്രചാരണം നടത്തിയതെന്നാണ് കെ കെ ശൈലജ വ്യക്തമാക്കിയിരിക്കുന്നത്.
"തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ലെന്നും ആര്‍ക്ക് വേണമെങ്കിലും വായിക്കാവുന്നതാണ്:" കെ കെ ശൈലജ,
യുദ്ധത്തടവുകാരോട് കാണിക്കുന്ന ഭീകരത അംഗീകരിക്കുന്നില്ല എന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയ കെ കെ ശൈലജ സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത മനുഷത്വമുള്ളവര്‍ക്ക് അംഗീകരിക്കാനാകില്ലെന്നും കെ കെ ശൈലജ ചൂണ്ടിക്കാണിച്ചു. 'ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ല, അത് ഇസ്രയേലായാലും പലസ്തീനായാലും, ആര്‍ക്കും ഒരു സംശയവും വേണ്ട, കെ കെ ശൈലജ എന്ന കമ്മ്യൂണിസ്റ്റുകാരി നൂറു ശതമാനം പലസ്തീന് ജനതയ്ക്ക് ഒപ്പമാണ്' കെ കെ ശൈലജ വ്യക്തമാക്കി.
കൂത്തുപറമ്പില്‍ സിപിഐഎം സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.
നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ തന്നെ കെ കെ ശൈലജ വിശദീകരണം നല്‍കിയിരുന്നു. '1948 മുതല്‍ പലസ്തീന് ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകള്‍ക്ക് കാരണക്കാര്‍ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റില്‍ എഴുതിയത്.
ഇടതുപക്ഷം എപ്പോഴും പലസ്തീന് ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുദ്ധതടവുകാരോടും സാധാരണജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും പോസ്റ്റില്‍ എഴുതിയിരുന്നുവെന്നായിരുന്നു കെ കെ ശൈലജ നേരത്തെ നല്കിയ വിശദീകരണം.
ഫേസ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായതിന് പിന്നാലെ ശൈലജയ്ക്കെതിരെ പരോക്ഷവിമര്‍ശനവുമായി കെ ടി ജലീലും എം സ്വരാജും രംഗത്ത് വന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.