ചൈന: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കെതിരെ എല്ലാ മത്സരങ്ങളിലും പാകിസ്ഥാന് തോറ്റ ദിവസായിരുന്നു ഇന്നലെയും.
കഴിഞ്ഞ ദിവസം ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാന് ന്യൂസിലൻഡിനോട് ആദ്യ തോല്‍വി നേരിട്ടിരുന്നു. ഹൈദരബാദില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാനെ തകര്‍ത്തത്. ഒക്ടോബര്‍ 14ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ - പാകിസ്ഥാന് പോരാട്ടം. അതിന് മുമ്പ് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലും ഇന്ത്യ-പാക് പോരാട്ടത്തിന് സാധ്യതയുണ്ട്.
അതിന്റെ ക്ഷീണം മാറുന്നതിനു മുന്നേ മൂന്നു വിജയങ്ങൾ പാക്ക് ആരാധകരെ നിരാശരാക്കിയപ്പോൾ, ഇന്ത്യയുടെ മിന്നുന്ന വിജയം സോഷ്യൽ മീഡിയ ആഘോഷിച്ചു. ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയിലും സ്ക്വാഷിലും അണ്ടര്‍ 19 സാഫ് കപ്പ് ഫുട്ബോളിലും ആയിരുന്നു ഇന്നലെ തോൽവികൾ നിറഞ്ഞു നിന്നത്.
പുരുഷ ഹോക്കി
ആദ്യമായി ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെതിരെ എക്കാലത്തേയും വലിയ വിജയമാണ് ഇന്ത്യ നേടിയത്. രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്കാണ് ഇന്ത്യ, പാകിസ്താനെ തകർത്തത്. നാല് ഗോള്‍ നേടി ഹര്‍മന്‍പ്രീത് സിംഗിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. വരുണ്‍ കുമാറിന് രണ്ട് കൂടാതെ മന്ദീപ് സി്ംഗ്, സുമിത്, ഷംസേര്‍ സിംഗ്, ലളിത് കുമാര്‍ ഉപാധ്യായ് എന്നിവരാണ് ശേഷിക്കുന്ന ഗോളുകള്‍ നേടിയത്. മുഹമ്മദ് ഖാന്, അബ്ദുള്‍ റാണ എന്നിവരുടെ വകയായിരുന്നു പാകിസ്ഥാന്റെ ഗോളുകള്‍.
സ്ക്വാഷ്
മറ്റൊരു വിജയം ഏഷ്യന്‍ ഗെയിംസിലെ തന്നെ സ്ക്വാഷിലായിരുന്നു. സ്ക്വാഷ് പുരുഷ ടീമാണ് ആവേശകരമായ ഫൈനലില്‍ പാകിസ്ഥാനെ 2-1നാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് തോറ്റ ശേഷം ശക്തമായി തിരിച്ചുവന്ന് സ്വര്‍ണം നേടുകയായിരുന്നു ഇന്ത്യ. സൗരവ് ഘോഷാല്‍, അഭയ് സിംഗ് ,മഹേഷ് എന്നിവരടങ്ങിയ ടീമിനാണ് സ്വര്‍ണം.
ഫുട്ബോൾ
മറ്റൊരു പാക് തോല്‍വി ഫുട്ബോളിലായിരുന്നു. അണ്ടര്‍ 19 സാഫ് കപ്പില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.
#INDvsPAK
— fakerajput11111997 (@rajput111119971) September 30, 2023
Congratulations India for #Squash , #Hockey #SAFFU19
What a comeback from Abhay Singh #AbhaySingh pic.twitter.com/m5kHgNVZHA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.