ഓസ്‌ട്രേലിയന്‍ കുക്കറി ഷോയില്‍ ജേതാക്കളായി മലയാളികളായ ഇരട്ട സഹോദരിമാർ പ്രഭയും രാധയും. ചാനൽ സെവൻ്റെ ഈ വർഷത്തെ മൈ കിച്ചൻ റൂൾസ് എന്ന പാച്ചക മത്സരത്തിലാണ് NSW ൽ താമസിക്കുന്ന പ്രഭയും രാധയും വിജയിച്ചിരിക്കുന്നത്.
മൈ കിച്ചൺ റൂൾസ് ചാമ്പ്യന്മാരായി രാധയെയയും, പ്രഭയയേയും പ്രഖ്യാപിച്ചപ്പോൾ 1.7 ദശലക്ഷം ഓസ്‌ട്രേലിയക്കാർ ആണ് ഗ്രാൻഡ് ഫൈനൽ കാണാൻ ചാനൽ ട്യൂൺ ചെയ്ത് കാഴ്ചക്കാരായത്. ഫൈനലിൽ നിക്ക്, ക്രിസ്റ്റ്യൻ എന്നീ ജോഡികളെയാണ് ഇരട്ട സഹോദരിമാർ പരാജയപ്പെടുത്തിയത്. $100,000 ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഇരുവർക്കും ലഭിച്ചു.
ഈ വിജയം പ്രഭയും രാധയും അതിശയകരമായ ഒരു നേട്ടമായാണ് കരുതുന്നത്. ഇരുവരും കേരളത്തിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരും, അവരുടെ സ്വന്തം പാചക കമ്പനി ആരംഭിച്ചവരുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.