തട്ടുകടയില്‍ നിന്നും ഭക്ഷണം നല്‍കാത്തതിന് ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ച്‌ യുവാവ്,

കട്ടപ്പന: തട്ടുകടയിലെത്തി ഭക്ഷണം ചോദിച്ചപ്പോള്‍ തീര്‍ന്നെന്ന് പറഞ്ഞതിന് യുവാവ് ഹോട്ടല്‍ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു.

കഴിഞ്ഞ ദിവസം രാത്രി 10.30നു കട്ടപ്പന പുളിയൻമലയിലെ തട്ടുകടയിലായിരുന്നു സംഭവം. സാരമായി പരുക്കേറ്റ പുളിയൻമല ചിത്രാഭവനില്‍ ശിവചന്ദ്രനെ (36) കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി.

കട അടയ്‌ക്കാറായപ്പോഴാണു സമീപത്ത് ബേക്കറി നടത്തുന്ന വ്യക്തിയുടെ മകൻ ഭക്ഷണം ചോദിച്ച്‌ എത്തിയത്. ഭക്ഷണം തീര്‍ന്നതിനാല്‍ കട അടയ്‌ക്കാനായി ശുചീകരണ ജോലികള്‍ ചെയ്യുകയായിരുന്നു ജീവനക്കാര്‍.

ഭക്ഷണം തീര്‍ന്നെന്നു പറഞ്ഞെങ്കിലും കടയുടമയ്‌ക്ക് കഴിക്കാനായി നീക്കിവച്ചിരുന്ന ഭക്ഷണം കണ്ട് പ്രതി പ്രകോപിതനായി. അതു നല്‍കിയില്ലെന്ന് ആരോപിച്ച്‌ കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരനായ മാണിക്യത്തെ ഇയാള്‍ മര്‍ദിക്കുകയും ചെയ്തു. ഇതുകണ്ട് തടസ്സം പിടിക്കാൻ എത്തിയ ശിവചന്ദ്രനെ മര്‍ദിച്ചു നിലത്തിട്ടശേഷം പ്രതി മൂക്ക് കടിച്ചെടുത്തെന്നാണു പരാതി. ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !