വാളകം: മഴയിൽ കിടപ്പാടം നിലംപൊത്തിയതോടെ തല ചായ്ക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ് ഉമ്മന്നൂർ ഇടയം കോളനിയിലെ കുടുംബം.
ഷീറ്റും ടാർപോളിനും മേഞ്ഞ പൊയ്കവിള വീട്ടിൽ ആനന്ദന്റെ വീട് ശക്തമായ മഴയിൽ ദിവസങ്ങൾക്കു മുൻപാണ് തകർന്നത്. അപകട സമയത്ത് കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ഇപ്പോൾ സമീപത്തെ ബന്ധുവീട്ടിലാണ് ഇവർ കഴിയുന്നത്.ശോച്യാവസ്ഥയിലായിരുന്ന വീടിനു പകരം അടച്ചുറപ്പുള്ള വീടിനായി എല്ലാ വാതിലുകളും മുട്ടിയെങ്കിലും നടപടി ഉണ്ടായില്ലെന്നു കുടുംബം പറയുന്നു. ടാപ്പിങ് തൊഴിലാളികളായ ആനന്ദും ഭാര്യയും രോഗികളാണ്. ചികിത്സയ്ക്കു പോലും മാർഗമില്ലാതെ വിഷമിക്കുന്നതിനിടെയാണ് വീട് നിലം പൊത്തിയത്.
സമാന രീതിയിൽ തകർച്ചയിലായ നിരവധി വീടുകൾ കോളനിയിലുണ്ട്. ശക്തമായ കാറ്റും മഴയും ഉള്ളപ്പോൾ ഇവിടെയുള്ളവർ ഏറെ ഭീതിയോടെയാണ് കഴിയുന്നത്.കോളനിയിലെ ഭൂരിഭാഗം കിണറുകൾക്ക് മുകൾ ഭാഗം ഇല്ലാത്തതും അപകട ഭീഷണിയാണ്. ആവശ്യത്തിന് ശുചിമുറികൾ ഇല്ലെന്നും കോളനി നിവാസികൾ പറയുന്നു.
സുമനസ്സുകളുടെ സഹായത്തോടെ നിലവിലുള്ള സ്ഥലത്ത് ആനന്ദിനും കുടുംബത്തിനും താൽക്കാലിക താമസ സൗകര്യം ഒരുക്കി നൽകാൻ നടപടി സ്വീകരിക്കുമെന്നു ബ്ലോക്ക് പഞ്ചായത്തംഗം കെ.എം.റെജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.