വിനോദിനി ബാലകൃഷ്ണന്റെ പരാമർശത്തിൽ, എംവി ഗോവിന്ദന്റെ പ്രതികരണം ഇങ്ങനെ,

കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് മക്കളായ ബിനോയിയും ബിനീഷും ആവശ്യപ്പെട്ടിട്ടും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അത് ചെവിക്കൊണ്ടില്ലെന്ന കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി എം.വി ഗോവിന്ദൻ.

അതെല്ലാം പാര്‍ട്ടി മുന്‍പേ ചര്‍ച്ച ചെയ്ത വിഷയമാണെന്ന് എംവി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഗോവിന്ദനെതിരായ വിനോദിനിയുടെ വെളിപ്പെടുത്തലിന് മണിക്കൂറുകള്‍ക്ക് ശേഷം, വിനോദിനിയുടെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തത് ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ട്രിവാൻഡ്രം ക്ലബ്ബില്‍ പണം വെച്ച്‌ ചീട്ടുകളിച്ച സംഭവത്തിലാണ് വിനോദിനിയുടെ സഹോദരൻ വിനയകുമാറിനെ പിണറായി പോലീസ് അറസ്റ്റ് ചെയ്തത്. 

യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയും കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരനുമായ വിനയകുമാറിന്‍റെ പേരിലാണ് ചീട്ടുകളി സംഘം മുറിയെടുത്തത്. സംഭവത്തില്‍ ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണംവച്ച്‌ ചീട്ടുകളിച്ച ഒൻപതംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. അഞ്ചര ലക്ഷത്തിലധികം രൂപയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ വിനയകുമാര്‍ ഉള്‍പ്പടെ 9 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുറിയില്‍ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.

ഗോവിന്ദനെതിരായ വിനോദിനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള പാര്‍ട്ടി പകയാണ് വിനയകുമാറിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന ആരോപണം രാഷ്ട്രീയ എതിരാളികള്‍ ഉന്നയിച്ച്‌ തുടങ്ങി. 

വിനോദിനിക്കെതിരെ സി.പി.എമ്മില്‍ കടുത്ത അസംതൃപ്തി ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഒരു നേതാവ് പോലും ഇതിനെക്കുറിച്ച്‌ പ്രതികരിച്ചു പോകരുതെന്ന കര്‍ശന നിര്‍ദേശമാണ് പിണറായിയും എം വി ഗോവിന്ദനും നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !