ആലപ്പുഴ :പ്രവേശനോത്സവം ഒറ്റപ്പുന്ന ഗവ. എൽ പി എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. വർണ്ണാഭമായ പ്രവേശനോത്സവത്തിൽ നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങൾ എത്തിച്ചേർന്നു.
പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ വളരെ ആവേശത്തിൽ ആയിരുന്നു ഓരോ അംഗങ്ങളും. കുടുംബശ്രീ അംഗമായതിനു ശേഷം ഇത് ഒരു പുതു അനുഭവം ആണെന്ന് ഏറ്റവും മുതിർന്ന അംഗം മീനാക്ഷി അമ്മ പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷിജി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ വിജി രതീഷ് സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ പ്രഭാവതി സത്യദാസ്, വൈസ് ചെയർപേഴ്സൺ രജിത രമേശൻ, പി ടി എ പ്രസിഡന്റ് വിമൽദേവ്, പി ആർ ഹരിക്കുട്ടൻ, പി ആർ റോയ്, സിഡിഎസ് മെമ്പർമാർ, ഡി പി എം മിഥു,ആർപി മാർ തുടങ്ങിയവർ പങ്കെടുത്തു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് "തിരികെ സ്കൂളിലേക്ക്"
0
ഞായറാഴ്ച, ഒക്ടോബർ 01, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.