വൈക്കം : യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം വില്ലേജ് ഉല്ലല മാരാംവീട് ഭാഗത്ത് ചതുരത്തറ വീട്ടില്‍ അരുണ്‍ സി തോമസ്(22) , തലയാഴം, ഉല്ലല ഭാഗത്ത് രാജ് ഭവന്‍ വീട്ടില്‍ അഖില്‍ രാജ് (22), സഹോദരൻ രാഹുല്‍ രാജ് (24) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി മരംവീട് പാലത്തിന് സമീപം വച്ച് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ പഞ്ചറായ ബൈക്ക് തള്ളിക്കൊണ്ട് പോയത് യുവാവ് കണ്ട് ചിരിച്ചു എന്ന് ആരോപിച്ചായിരുന്നു യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർചെയ്യുകയും മൂവരെയും പിടികൂടുകയുമായിരുന്നു . രാഹുൽ രാജ്നും,അഖിൽ രാജ്നും വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ രാജേന്ദ്രന്‍ നായര്‍ ,എസ്.ഐ മാരായ സുരേഷ് എസ് , ഷിബു വര്‍ഗ്ഗീസ് എസ്.സി.പി.ഓ മാരായ വിജയ് ശങ്കര്‍, വരുണ്‍ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരേയും കോടതിയില്‍ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.