പുൽപ്പള്ളി: കല്ലുവയൽ കതവാക്കുന്നിലെ തെക്കേക്കര ശിവദാസിന്റെ മകൻ അമൽദാസ് (22) കോടാലികൊണ്ട് തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പിതാവ് ശിവദാസാണെന്ന് നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
സഹോദരി കാവ്യയെ ഫോണിൽ വിളിക്കുന്നിടെ ശിവദാസൻ പുറകിൽ വന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന. ശിവദാസിന്റെ ഭാര്യ സരോജിനി ഗോവയിൽ വീട്ടുജോലിക്ക് നിൽക്കുകയാണ്.കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇവർ ജോലിക്ക് പോയതുമായി ബന്ധപ്പെട്ട് വീട്ടിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇതേതുടർന്ന് ഇവരും മകളും മുള്ളൻകൊല്ലിയിലെ സരോജിനിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
അമ്മയെയും സഹോദരിയെയും ഫോണിൽ പോലും വിളിക്കുന്നത് ഇയാൾ വിലക്കിയിരുന്നു. ഇന്നലെ രാവിലെ ഏഴിന് കാവ്യ അമൽദാസുമായി ഫോണിൽ സംസാരിക്കുന്നതിനിടെ സഹോദരന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് സംശയം തോന്നുകയും അയൽവാസികളെ വിളിച്ച് വിവരം പറഞ്ഞതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ അമലിനെ കണ്ടെത്തിയത്.
ആക്രമിക്കാനുപയോഗിച്ച കോടാലി മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു. കുടുംബവഴക്കിനെ സംബന്ധിച്ച് പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നിലനിൽക്കുന്നുണ്ട്. സംഭവത്തിന് ശേഷം ശിവദാസൻ ഒളിവിൽ പോയെങ്കിലും വൈകീട്ടോടെ പൊലീസ് പിടികൂടി.
ബത്തേരി ഡി.വൈ.എസ്.പി അബ്ദുൾ ഷെരീഫ്, പുൽപ്പള്ളി സി.ഐ അനന്തകൃഷ്ണൻ, എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറസിക് വിദഗ്ദരും, ഡോഗ് സ്‌ക്വാഡ് വിദ്ഗധരും സ്ഥലത്തെത്തി പരിശോധന നടത്തി.
അമൽദാസിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസറ്റ്‌മോർട്ടത്തിനായി മെഡിക്കൽ കേളേജിലേക്ക് കൊണ്ടുപോയി. വർഷങ്ങളായി ശിവദാസനും കുടുംബാംഗങ്ങളും തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയിലായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.