തേനി: ഫോറസ്റ്ററി ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഗാർഡിനെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ച സംഭ വവുമായി ബന്ധപ്പെട്ട് ഓട്ടോ റിക്ഷാ ഡ്രൈവർ അറസ്റ്റിൽ.
പെരിയകുളം നോർത്ത് ഫോറസ്റ്റ് സ്ട്രീറ്റിൽ നവനീത് കൃഷ്ണ(21)നാണ് അറസ്റ്റിലായത്.തേനി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ വൈഗ ഡാം ഏരിയയിലെ ഫോറസ്റ്ററി ട്രെയിനിങ് കോളജിൽ ഫോറസ്റ്റ് ഗാർഡുകളുടെ മൂന്നു ദിവസത്തെ പരിശീ ലനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വനിതാ ഗാർഡ്.ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ധർമപുരി ജില്ലയിലെ അരൂർ സ്വദേശിനിയാണ് വനിതാ ഗാർഡ്. ധർമപുരിയിൽ നിന്നും ഇവർ സഞ്ചരിച്ച ബസ് പെരിയകുളം സ്റ്റാൻഡിൽ കയറാതെ തേനി റോഡിലെ മുനന്തൽ ബസ് സ്റ്റോപ്പിൽ നിർത്തുകയായിരുന്നു. ബസിൽ നിന്നും ഇറങ്ങിയ ഇവർ ബസ് സ്റ്റേഷനിലേയ്ക്ക് പോകുന്നതിനായി ഓട്ടോറിക്ഷ കാത്തുനിൽക്കവെ ഇതേ ക്യാമ്പിൽ പങ്കെടുക്കാനായി സേലം ജില്ലയിൽ നിന്നുള്ള ശമുവേൽഎന്ന് പേരുള്ള മറ്റൊരു ഫോറസ്റ്റ് ഗാർഡും എത്തി.
ഇരുവരും ചേർന്ന് ഓട്ടോയിൽ ഒരുമിച്ച് പോകാൻ തീരുമാനിച്ചു. അതുവഴി വന്ന ഒരു ഓട്ടോറിക്ഷ കെ കാണിച്ച് നിർത്തി അതിൽ കയറി പെരിയകുളം ബസ് സ്റ്റാന്റിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ പെരിയകുളം സ്റ്റാന്റിലേയ്ക്ക് പോകാതെ വനപാലകരായ ഇരുവരെയും കയറ്റി ഓട്ടോറിക്ഷ മറ്റൊരു വഴിയിലേക്ക് കയറി താമരക്കുളം, ഡി കല്ലുപ്പെട്ടി, ലക്ഷ്മിപുരം വഴി എട്ടു കി ലോമീറ്ററുകളോളം ചുറ്റി തേനി കോടതി പടിക്ക് സമീപം വരട്ടയാർ ഭാഗത്തേയ്ക്ക് പോകുകയാണ് ചെയ്തത്.
ഏറെ ദൂരം പോയതോടെ സംശയം തോന്നി ശമുവേൽ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.വണ്ടി നിർത്തി ശമുവേൽ ഇറങ്ങി എന്നാൽ വനിതാ ഗാർഡ് ഇറങ്ങു ന്നതിനു മുൻപ് ഓട്ടോറിക്ഷ മുന്നോട്ട് ഓടിച്ചു പോയി.ഭയന്നുപോയ വനിതാ ഗാർഡ് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടി.
വഴിയിൽ പരുക്കേറ്റ് കിടന്ന അവരെ നാട്ടുകാർ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ നവനീതിനെതിരെ തെങ്കര,തേനി വനിത സ്റ്റേഷൻ എന്നിവിടങ്ങിൽ പീഡന ശ്രമത്തിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇയാളെ കാപ്പാ നീയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.ജയിൽ മോചിതനായി ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇയാൾ വീണ്ടും പിടിയിലാകുന്നത്. കോടതിയിൽ ഹജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.