വെള്ളൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

വൈക്കം,:നവകേരളം മാലിന്യമുക്ത മണ്ഡലം പ്രഖ്യാപനത്തിന് മുന്നോടിയായി വൈക്കം മണ്ഡലത്തിൽ ആദ്യമായി 26/10/2023 ൽ ഹരിതകർമ്മസേന യൂസർ ഫീ നൂറു ശതമാനം ആക്കി വെള്ളൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമായി പ്രഖ്യാപിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് ഹാളിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ ഉത്ഘാടനം ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു,

സി കെ ആശ നേരിട്ടെത്തി ഹരിതകർമ്മസേനഅംഗങ്ങളെ അനുമോദിച്ചു,ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ അധ്യക്ഷതവഹിച്ചു,മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ട പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ദേവി പാർവ്വതി അവതരിപ്പിച്ചു,

ചടങ്ങിൽ മാലിന്യ മുക്ത നവകേരളം പഞ്ചായത്ത്തല കോഡിനേറ്റർ  എ കെ ദാമോദരൻ മാലിന്യമുകത നവകേരളം രണ്ടാം ഘട്ട പ്രവർത്തന റിപ്പോർട്ട് പ്രകാശനം ചെയ്തു.

നൂറു ശതമാനം ആക്കിയ ഹരിത കർമ്മസേനഗങ്ങളെ ആദരിക്കലും പാരിദോഷിക വിതരണവും എ ഡി പി സി ആർ പ്രസാദ് നിർവ്വഹിച്ചു വൈസ് പ്രസിഡന്റ് ജയ അനിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനി സജു,വി കെ മഹിളാമണി,

ലൂക്ക്‌ മാത്യു,കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,ശാലിനി മോഹൻ,രാധാമണി മോഹൻ,ലിസ്സി സണ്ണി,നിയാസ് കൊടിയേഴത്ത് , സുമ സൈജിൻ,ബേബി പൂച്ചുകണ്ടത്തിൽ, മിനി ശിവൻ, വി ഇ ഒ അനുപമ, സി ഡി എസ് ചെയർപേഴ്സൺ രഞ്ജുഷ ഷൈജി, എച്ച് ഐ അലക്സ്‌, ആർ പി ജലജ കുമാരി,ഹരിത കർമ്മസേന കൺസൊർഷ്യം സെക്രട്ടറി ജയ സ്റ്റെലിൻഎന്നിവർ സംസാരിച്ചു.

മൂവാറ്റുപുഴയാറിലെ മാലിന്യങ്ങൾ എല്ലാദിവസവും മുടക്കം കൂടാതെ ക്ളീൻ ചെയ്തുകൊണ്ടിരുന്ന മറവൻതുരുത്ത് പഞ്ചായത്തിലെ പുരുഷോത്തമൻ, രമണൻഎന്നിവരെയും , വെള്ളൂർ കവല വര്ഷങ്ങളായി ശുചികരിക്കുന്ന രാധാമണിയെയും കുടുംബത്തെയും പഞ്ചായത്തിന്റെ മാലിന്യ മുക്ത നവകേരളം വെള്ളൂർ ഗ്രാമപഞ്ചായത്ത് ബ്രാൻഡ് അംബാസിഡർമാരായി പ്രഖ്യാപിക്കുകയും ആദരിക്കുകയു ചെയ്തു.

ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ സ്വാഗതവും വികസന സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിനി സജു നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !